അഞ്ച് ചാക്ക് നിരോധിത പുകയില ഉൽപന്നവുമായി യുവാവ് പിടിയിൽ
text_fieldsവെള്ളിമാട്കുന്ന്: കാറിൽ കടത്തവെ അഞ്ച് ചാക്ക് നിരോധിത പുകയില ഉൽപന്നവുമായി യുവാവ് പിടിയിൽ. കോഴിക്കോട് ആർ.സി റോഡിൽ പടിഞ്ഞാറെ കെട്ടുകണ്ടി ബിനുരാജ് (33) ആണ് രഹസ്യ വിവരത്തെ തുടർന്ന് ചേവായൂർ എസ്.ഐ എൻ. അജീഷ് കുമാർ അറസ്റ്റ് ചെയ്തത്.
പൊലീസ് പരിശോധനക്കിടെ ബിനുരാജിെൻറ കൂടെയുണ്ടായിരുന്ന രണ്ടു പേർ ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെയാണ് കക്കോടിക്കടുത്ത് കിഴക്കുംമുറി ചാലിൽത്താഴത്തുവെച്ച് പൊലീസ് ഇവർ സഞ്ചരിച്ച കാർ തടഞ്ഞു പരിശോധിച്ചത്. ബിനുരാജിനെ പിടികൂടിയതോടെ മറ്റ് രണ്ടു പേർ ഓടി രക്ഷപ്പെടുകയായിരുന്നു. അഞ്ചു ചാക്കുകളിലായി ഒളിപ്പിച്ചുവെച്ച 7,500 പാക്ക് ഹാൻസ് പൊലീസ് പിടികൂടുകയായിരുന്നു.
നരിക്കുനി, ബാലുശേരി ഭാഗങ്ങളിൽ വിൽപനക്കെത്തിച്ചു കൊടുക്കുന്ന സംഘമാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. സി.പി.ഒമാരായ ശ്രീരാഗ്, രാജീവ് കുമാർ പാലത്ത്, രഞ്ജിത്ത്, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങൾ എന്നിവരാണ് സംഘത്തെ പിടികൂടിയത്.

