Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബ്രൗൺ ഷുഗറുമായി യുവാവ്...

ബ്രൗൺ ഷുഗറുമായി യുവാവ് അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

മു​ഹ​മ്മ​ദ്

സി​നാ​ൻ

കോ​ഴി​ക്കോ​ട് : പ​രി​ശോ​ധ​ന​ക്കി​ടെ പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച യു​വാ​വി​ൽ നി​ന്ന് ബ്രൗ​ൺ ഷു​ഗ​ർ പി​ടി​ച്ചെ​ടു​ത്തു. കൊ​ള​ത്ത​റ അ​ജ്മ​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സി​നാ​നാ​ണ്( 26) ഡി​സ്ട്രി​ക്ട് ആ​ന്റി ന​ർ​കോ​ട്ടി​ക് സ്‌​ക്വാ​ഡി​ന്റെ​യും ക​സ​ബ പൊ​ലീ​സി​ന്റെ​യും പി​ടി​യി​ലാ​യ​ത്.

മാ​ങ്കാ​വി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും രാ​ത്രി ല​ഹ​രി​മ​രു​ന്ന് വി​ൽ​പ​ന സ​ജീ​വ​മാ​കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്‌​ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ക​സ​ബ ഇ​ൻ​സ്‌​പെ​ക്ട​ർ എ​ൻ. പ്ര​ജീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​സ​ബ പൊ​ലീ​സും ഡാ​ൻ​സ​ഫ് സ്‌​ക്വാ​ഡും തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി ക​സ്റ്റ​ഡി​യി​ലാ​യ​ത്. പി​ടി​യി​ലാ​യ​പ്പോ​ൾ ഇ​യാ​ൾ പൊ​ലീ​സി​നെ പ​രി​ക്കേ​ൽ​പി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു.

പൊ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് പ്ര​തി​യെ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളി​ൽ നി​ന്ന് ക​ച്ച​വ​ട​ത്തി​നാ​യി പൊ​തി​യി​ലാ​ക്കി സൂ​ക്ഷി​ച്ച അ​ഞ്ച് മി​ല്ലി ഗ്രാം ​ബ്രൗ​ൺ ഷു​ഗ​ർ പി​ടി​കൂ​ടി. പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച​തു​ൾ​പ്പെ​ടെ വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് കേ​സ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

ഡാ​ൻ​സ​ഫ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ മ​നോ​ജ് എ​ട​യേ​ട​ത്ത്, എ​സ്.​സി.​പി.​ഒ കെ. ​അ​ഖി​ലേ​ഷ് സി.​പി.​ഒ സു​നോ​ജ് കാ​ര​യി​ൽ, ജി​നേ​ഷ് ചൂ​ലൂ​ർ, അ​ർ​ജു​ൻ, ക​സ​ബ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ജ​ഗ​ത് മോ​ഹ​ൻ, വി.​യു. ദി​വ്യ, സി.​പി.​ഒ ബി​നീ​ഷ്, അ​നൂ​പ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brown sugararrest
News Summary - Young man arrested with brown sugar
Next Story