വർക്ക് ഷോപ്പിന് മുന്നിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച യുവാവ് അറസ്റ്റിൽ
text_fieldsകോഴിക്കോട്: സി.പി ബസാറിൽനിന്ന് ബൈക്ക് മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. പോത്തഞ്ചേരി സ്വദേശി എടക്കാട് പറമ്പ് മീത്തൽ അക്ഷയ് കുമാർ (18) ആണ് കസബ പൊലീസിന്റെ പിടിയിലായത്. ഈ മാസം പത്തിനാണ് വർക്ക് ഷോപ്പിന് മുന്നിൽ നിർത്തിയിട്ട ചേവായൂർ സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം കുറ്റിയിൽ താഴം ജനത സ്റ്റോറിന് സമീപം വെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പ്രദീപ് കുമാർ, റസാഖ്, എ.എസ്.ഐ ജയന്ത്, സീനിയർ സി.പി.ഒ സിന്ധു, സി.പി.ഒമാരായ വിഷ്ണുപ്രഭ, എ.കെ. രജീഷ്, ഹോംഗാർഡ് പ്രകാശൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ റിമാൻഡ്ചെയ്തു.

