Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവരൂ, ഡബിൾ ഡക്കർ ബസിൽ...

വരൂ, ഡബിൾ ഡക്കർ ബസിൽ മാനാഞ്ചിറയും ബീച്ചും ചുറ്റിക്കറങ്ങാം

text_fields
bookmark_border
വരൂ, ഡബിൾ ഡക്കർ ബസിൽ മാനാഞ്ചിറയും ബീച്ചും ചുറ്റിക്കറങ്ങാം
cancel
camera_alt

കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ ഡ​ബി​ള്‍ഡ​ക്ക​ര്‍ ബ​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സും ഉ​ദ്യോ​ഗ​സ്ഥ​രും

ന​ഗ​ര​ത്തി​ലൂ​ടെ യാ​ത്ര ചെയ്യുന്നു

കോ​ഴി​ക്കോ​ട്: തി​രു​വ​ന​ന്ത​പു​ര​ത്തും മൂ​ന്നാ​റി​ലും വ​ൻ​വി​ജ​യ​മാ​യി മാ​റി​യ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ഓ​പ​ൺ ഡ​ബി​ൾ ഡ​ക്ക​ർ സി​റ്റി റൈ​ഡ് ഇ​നി മു​ത​ൽ കോ​ഴി​ക്കോ​ട്ടും. കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് ടെ​ര്‍മി​ന​ലി​ന് സ​മീ​പം ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഫ്ലാ​ഗ് ഓ​ഫ് നി​ര്‍വ​ഹി​ച്ചു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ​ർ​വി​സ് തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നം. കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​ജ​റ്റ് ടൂ​റി​സ​ത്തി​ന്റെ ഭാ​ഗ​മാ​യി ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ല്‍ സാ​ധാ​ര​ണ​ക്കാ​ര്‍ക്ക് ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് സ​ര്‍വി​സി​ന്റെ ല​ക്ഷ്യം.

എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട് മൂ​ന്നു മ​ണി​ക്കാ​ണ് സ​ർ​വി​സ് തു​ട​ങ്ങു​ക. രാ​ത്രി 10ന് ​അ​വ​സാ​നി​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് സ്റ്റാ​ന്‍ഡി​ല്‍നി​ന്ന് തു​ട​ങ്ങി സ​രോ​വ​രം ബ​യോ​പാ​ര്‍ക്ക്, മാ​നാ​ഞ്ചി​റ, ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ലെ കാ​ഴ്ച​ക​ളി​ലൂ​ടെ​യാ​കും സ​ര്‍വി​സ്. അ​ഞ്ച് ട്രി​പ്പു​ക​ളാ​കും തു​ട​ക്ക​ത്തി​ല്‍ ഉ​ണ്ടാ​വു​ക. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​യ ബേ​പ്പൂ​ര്‍, ചാ​ലി​യം, കാ​പ്പാ​ട് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലേ​ക്ക് സ​ര്‍വി​സ് ആ​രം​ഭി​ക്കും. ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​ല്‍ അ​ഹ​മ്മ​ദ് ദേ​വ​ര്‍കോ​വി​ല്‍ എം.​എ​ല്‍.​എ, വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍ ശ്രീ​ജ സി. ​നാ​യ​ര്‍, കെ.​എ​സ്.​ആ​ര്‍.​ടി.​സി അ​സി. വ​ർ​ക് മാ​നേ​ജ​ര്‍ ഗി​രീ​ഷ്, മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikode beachKSRTCdouble-decker busMalayalam News
News Summary - You can tour Mananchira and the beach on a double-decker bus
Next Story