Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജെ.ഡി.ടിയിൽ...

ജെ.ഡി.ടിയിൽ യോഗദിനാചരണം സംഘടിപ്പിച്ചു

text_fields
bookmark_border
ജെ.ഡി.ടിയിൽ യോഗദിനാചരണം സംഘടിപ്പിച്ചു
cancel

കോഴിക്കോട്, ജൂൺ 21: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ജെ.ഡി.ടി. ഇസ്‌ലാം ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ 9 കേരള ഗേൾസ് ബറ്റാലിയൻ, 30 കേരള ബറ്റാലിയൻ എൻ.സി.സി. യൂനിറ്റുകളുടെ ആഭിമുഖ്യത്തിലും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെയും യോഗദിനാഘോഷം സംഘടിപ്പിച്ചു. ഈ വർഷത്തെ യോഗദിന സന്ദേശമായ "Yoga for Healthy Ageing" എന്ന ആശയത്തെ ആസ്പദമാക്കി നടന്ന പരിപാടിയിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ.സി.സി. കേഡറ്റുകളും അധ്യാപകരും പങ്കെടുത്തു.

യോഗയുടെ പരിപാടി 9 കേരള ഗേൾസ് ബറ്റാലിയൻ കമാൻഡിങ് ഓഫിസർ കേണൽ വെങ്കിടേശൻ ആർ. ഉദ്ഘാടനം ചെയ്തു. ആരോഗ്യസംരക്ഷണത്തിനും മാനസികാരോഗ്യത്തിനും യോഗയുടെ പ്രാധാന്യം അദ്ദേഹം തന്റെ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു. യുവതലമുറയിൽ അച്ചടക്കവും ആത്മവിശ്വാസവും വളർത്തുന്നതിൽ യോഗയ്ക്ക് സുപ്രധാന പങ്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സുബേദാർ മേജർ സുര്‍ജിത് സിങ്, ജി.സി.ഐ. കീർത്തി, വിവിധ സ്ഥാപനങ്ങളിലെ അസോസിയേറ്റ് എൻ.സി.സി. ഓഫിസർമാർ, AMAI ഭാരവാഹികൾ, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന സന്ദേശം പങ്കുവെച്ചുകൊണ്ടാണ് പരിപാടി സമാപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsCelebrationJDT Arts CollegeThe International Yoga Day
News Summary - Yoga Day celebration organized at JDT College
Next Story