Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യ​സിൻ ഷെ​യ്ഖ് ഇ​ന്ന് ഝാ​ർ​ഖ​ണ്ഡി​ലേ​ക്ക്

text_fields
bookmark_border
യ​സിൻ ഷെ​യ്ഖ് ഇ​ന്ന് ഝാ​ർ​ഖ​ണ്ഡി​ലേ​ക്ക്
cancel
camera_alt

നാ​ട്ടി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു പോ​കാ​ൻ കാ​രു​ണ്യ​തീ​ര​ത്തെ​ത്തി​യ സ​ഹോ​ദ​ര​ൻ അ​ജു​ൽ ഷെ​യ്ഖി​ന്റെ കൂ​ടെ വീ​ട്ടി​ലേ​ക്ക് വി​ഡി​യോ കോ​ളി​ൽ സം​സാ​രി​ക്കു​ന്ന യ​സീ​ൻ ഷെ​യ്ഖ് (ഇ​ട​ത് വ​ശം)

പൂ​നൂ​ർ: 10 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പും ക​ണ്ണീ​രും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ഒ​രു കൊ​ച്ചു റീ​ൽ​സി​ലൂ​ടെ വ​ഴി​മാ​റി​യ​പ്പോ​ൾ, പൂ​നൂ​ർ കാ​രു​ണ്യ​തീ​രം ക്യാ​മ്പ​സി​ലെ പ്ര​തീ​ക്ഷാ​ഭ​വ​നി​ൽ നി​ന്ന് ഝാ​ർ​ഖ​ണ്ഡി​ലെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണ് യ​സി​ൻ ഷെ​യ്ഖ് എ​ന്ന റ​ഷീ​ദ്. വി​ധി എ​ല്ലാം കാ​ത്തു​വെ​ച്ചെ​ങ്കി​ലും മ​ക​നാ​യു​ള്ള നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം വി​ട​പ​റ​ഞ്ഞ അ​വ​ന്റെ ഉ​മ്മ​യു​ടെ അ​സാ​ന്നി​ധ്യം മാ​ത്ര​മാ​ണ് ഈ ​സ​ന്തോ​ഷ നി​മി​ഷ​ത്തി​ലും നൊ​മ്പ​ര​മാ​യി അ​വ​ശേ​ഷി​ക്കു​ന്ന​ത്. 10 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഝാ​ർ​ഖ​ണ്ഡി​ലെ സ്വ​ന്തം വീ​ട്ടി​ൽ നി​ന്ന് കാ​ണാ​താ​കു​മ്പോ​ൾ 17 വ​യ​സ്സാ​യി​രു​ന്നു യ​സി​ൻ ഷെ​യ്ഖി​ന്റെ പ്രാ​യം. സം​സാ​ര വൈ​ക​ല്യ​മു​ള്ള കു​ട്ടി എ​ങ്ങ​നെ​യാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യ​തെ​ന്ന് ആ​ർ​ക്കും അ​റി​യി​ല്ലാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് കോ​ഴി​ക്കോ​ട് ചെ​റു​വാ​ടി​യി​ലെ​ത്തി. തെ​രു​വു​ക​ളി​ൽ അ​ല​ഞ്ഞു​തി​രി​യു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​രാ​ണ് പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​ൻ മു​ഖേ​ന കു​ട്ടി​യെ കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ടു​കു​ന്നി​ലെ പു​ണ്യ​ഭ​വ​ൻ അ​നാ​ഥാ​ല​യ​ത്തി​ലേ​ക്ക് മാ​റ്റി. ആ​റു​വ​ർ​ഷ​ത്തോ​ളം ക​ഴി​ഞ്ഞ​ത് ആ ​അ​നാ​ഥാ​ല​യ​ത്തി​ന്റെ ത​ണ​ലി​ലാ​യി​രു​ന്നു.

പി​ന്നീ​ട്, 2023 സെ​പ്റ്റം​ബ​റി​ലാ​ണ് സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ പൂ​നൂ​ർ കാ​രു​ണ്യ​തീ​രം കാ​മ്പ​സി​ലെ പ്ര​തീ​ക്ഷാ​ഭ​വ​നി​ലേ​ക്ക് യ​സി​നെ മാ​റ്റു​ന്ന​ത്. അ​വി​ടെ​യെ​ത്തി​യ​തോ​ടെ​യാ​ണ് പേ​ര് പ​റ​യാ​ൻ ക​ഴി​യാ​ത്ത അ​വ​ൻ എ​ല്ലാ​വ​രു​ടെ​യും പ്രി​യ​പ്പെ​ട്ട റ​ഷീ​ദ് ആ​യി മാ​റി​യ​ത്. ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് 15നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ക​ണ്ട സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ ചി​രി എ​ന്ന ഒ​രു കൊ​ച്ചു വീ​ഡി​യോ റീ​ൽ​സ് രൂ​പ​ത്തി​ൽ പു​റ​ത്തു​വ​രു​ന്ന​ത്.

ഹെ​ൽ​ത്ത് കെ​യ​ർ ഫൗ​ണ്ടേ​ഷ​നും റോ​ട്ട​റി ക്ല​ബ് കാ​ലി​ക്ക​റ്റ് സൈ​ബ​ർ സി​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക്കി​ടെ, അ​വി​ടെ​യെ​ത്തി​യ താ​മ​ര​ശ്ശേ​രി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന കാ​ളി​കാ​വ് പെ​വു​ന്ത​റ സ്വ​ദേ​ശി എം.​കെ. മു​ഹ​മ്മ​ദ് യാ​സി​റാ​ണ് യ​സി​നും കൂ​ട്ടു​കാ​ര​നും പു​ഞ്ചി​രി​ച്ച് ന​ട​ന്നു​നീ​ങ്ങു​ന്ന ദൃ​ശ്യം പ​ക​ർ​ത്തി​യ​ത്. ഈ ​വീ​ഡി​യോ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലും ഫേ​സ്ബു​ക്കി​ലും പ്ര​ച​രി​ച്ച​തോ​ടെ യാ​ദൃ​ശ്ചി​ക​മാ​യി കാ​ണാ​നി​ട​യാ​യ ഝാ​ർ​ഖ​ണ്ഡി​ലു​ള്ള യ​സി​ന്റെ ഒ​രു ബ​ന്ധു​വി​ന് കു​ട്ടി​യെ ക​ണ്ട് സം​ശ​യം തോ​ന്നി ക​മ​ന്റി​ട്ട​ത്. തു​ട​ർ​ന്ന് ല​ഭി​ച്ച ഫോ​ൺ ന​മ്പ​റി​ലൂ​ടെ അ​വ​ർ കാ​രു​ണ്യ​തീ​രം അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു. കു​ടും​ബം കൈ​മാ​റി​യ വി​വ​ര​ങ്ങ​ൾ വെ​ച്ചാ​ണ് 10 വ​ർ​ഷ​മാ​യി കേ​ര​ളം നെ​ഞ്ചോ​ട് ചേ​ർ​ത്ത റ​ഷീ​ദ് യ​ഥാ​ർ​ത്ഥ​ത്തി​ൽ യ​സി​ൻ ഷെ​യ്ഖ് ത​ന്നെ​യെ​ന്ന് ഉ​റ​പ്പി​ച്ച​ത്. മ​ക​നെ ഒ​രു​നോ​ക്ക് കാ​ണാ​ൻ കൊ​തി​ച്ച ഉ​മ്മ നൂ​ർ​ഫു​ൾ ദീ​ദി 2023ൽ ​രോ​ഗ​ബാ​ധി​ത​യാ​യി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. തി​രി​ച്ച​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ വീ​ഡി​യോ കോ​ളി​ലൂ​ടെ പി​താ​വ് സൊ​ഹ്‌​റ​ബ് ഷെ​യ്ഖു​മാ​യും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യും യ​സി​ൻ സം​സാ​രി​ച്ചി​രു​ന്നു. മ​ക​നെ തി​രി​കെ കൊ​ണ്ടു​പോ​കാ​ൻ സ​ഹോ​ദ​ര​ൻ അ​ജു​ൽ ഷെ​യ്ഖ് പൂ​നൂ​രി​ലെ​ത്തി​യി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ന​ട​ക്കു​ന്ന യാ​ത്ര​യ​യ​പ്പ് സം​ഗ​മ​ത്തി​ന് ശേ​ഷം കാ​രു​ണ്യ​തീ​ര​ത്തെ കൂ​ട്ടു​കാ​രെ​യെ​ല്ലാം ക​ണ്ണീ​ര​ണി​യി​ച്ച് യ​സീ​ൻ സ്വ​ന്തം മ​ണ്ണി​ലേ​ക്ക് തീ​വ​ണ്ടി ക​യ​റും. 10 വ​ർ​ഷം കേ​ര​ളം ന​ൽ​കി​യ സ്നേ​ഹ​വും ക​രു​ത​ലും ഒ​പ്പം റ​ഷീ​ദ് എ​ന്ന പേ​രും ഹൃ​ദ​യ​ത്തി​ൽ സൂ​ക്ഷി​ച്ചാ​കും യ​സീ​ൻ ഷേ​ഖി​ന്റെ മ​ട​ക്ക​യാ​ത്ര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Yasin Sheikh to visit Jharkhand today
Next Story