Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇന്ന് ലോക ഫോട്ടോഗ്രഫി...

ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം; ജീവിക്കാൻ വകയില്ലാതെ ഫോട്ടോഗ്രാഫർമാർ

text_fields
bookmark_border
ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം; ജീവിക്കാൻ വകയില്ലാതെ ഫോട്ടോഗ്രാഫർമാർ
cancel

നാദാപുരം: ലോക ഫോട്ടോഗ്രഫി ദിനം ഫോട്ടോഗ്രാഫർമാരെ ഓർക്കാനും പുതിയ ചിത്രങ്ങൾ പങ്കുവെക്കാനുമുള്ള ദിനമാണെങ്കിലും ഫോട്ടോഗ്രാഫർമാർ നിത്യവൃത്തിക്ക് വകയില്ലാതെ അലയുകയാണ്. സ്​റ്റുഡിയോകളിലും ഫ്രീലാൻസ്​ മേഖലയിലുമായി ആയിരക്കണക്കിന് പേരാണ് മേഖലയിൽ ജോലി ചെയ്യുന്നത്. കോവിഡ് പകർച്ചയിൽ തൊഴിൽ നഷ്​ടപ്പെട്ടിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും സർക്കാർ ഈ മേഖലയിലുള്ളവർക്ക് ഒരുവിധ ആനുകൂല്യവും ലഭ്യമാക്കിയിട്ടില്ല.

മൊബൈൽ ഫോണുകളുടെ കടന്നുകയറ്റത്തോടെ സ്​റ്റുഡിയോകൾ പാസ്പോർട്ട് സൈസ് ഫോട്ടോകൾ എടുക്കാനുള്ള ഇടമായി മാറിയിരുന്നു. പുത്തൻ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി വിവാഹ ഫോട്ടോകൾ മികവോടെ നൽകിയാണ് ഈ മേഖലയിലുള്ളവർ നിലനിന്നു പോന്നിരുന്നത്.

കോവിഡിനെ തുടർന്ന്​ വിവാഹങ്ങൾക്കും മറ്റു ചടങ്ങുകൾക്കും കടിഞ്ഞാൺ വീണതോടെ ഫോട്ടോഗ്രാഫർമാർ അക്ഷരാർഥത്തിൽ തൊഴിൽരഹിതരായി. പ്രധാന ടൗണുകളിൽ പ്രവർത്തിക്കുന്ന സ്​റ്റുഡിയോകൾക്ക് ആയിരങ്ങളാണ് മാസവാടക. വാടകയിനത്തിൽ വൻ കുടിശ്ശികയാണ് കെട്ടിട ഉടമകൾക്ക് പലരും നൽകാൻ ബാക്കിയുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cameraWorld Photography Day
Next Story