ലോകകപ്പ്: കോഴിക്കോട് ജില്ലയിൽ 72 കേന്ദ്രങ്ങളിൽ കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം
text_fieldsrepresentational image
കോഴിക്കോട്: 2022 ഖത്തർ ലോകകപ്പിന് മുന്നോടിയായി സർക്കാർ നേതൃത്വം നൽകുന്ന 'വൺ മില്യൺ ഗോൾ - കാമ്പയിൻ 2022' പ്രചാരണ പരിപാടിക്ക് ഈ മാസം 11ന് തുടക്കമാകും. പൊതുജനങ്ങളിലും കുട്ടികളിലും ഫുട്ബാൾ കളിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് കാമ്പയിൻ. ജില്ലയിൽ 72 കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഈ മാസം 20 വരെ ഓരോ കേന്ദ്രത്തിലായി 10നും 12നും ഇടയിൽ പ്രായമുള്ള 100 കുട്ടികൾക്ക് ഒരുമണിക്കൂർ വീതം ഫുട്ബാളിൽ പ്രാഥമിക പരിശീലനം നൽകും. ഒരു കേന്ദ്രത്തിലേക്ക് രണ്ട് ബാളും 3000 രൂപയും പദ്ധതിപ്രകാരം നൽകും. ഒരു പരിശീലകനും ഉണ്ടാകും.
സ്പോർട്സ് കൗൺസിൽ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സ്പോർട്സ് അസോസിയേഷനുകൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിലൂടെ സംസ്ഥാനത്തെ 100 മികച്ച കായിക താരങ്ങളെ കണ്ടെത്തി ആറുമാസം പരിശീലനം നൽകും. പരിപാടിയുടെ ഭാഗമായി say no to drugs എന്ന ലഹരി വിരുദ്ധപ്രചാരണവും സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് 0495 2722593, 9947821472 നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

