പള്ളിമിനാരത്തിലെ അപകടത്തിൽ പരിക്കേറ്റ തൊഴിലാളി മരിച്ചു
text_fieldsസുലൈമാൻ
കോഴിക്കോട്: പള്ളിമിനാരത്തിെൻറ അറ്റകുറ്റപ്പണിക്കിടെ കുബ്ബ തകർന്നുവീണ് ഗുരുതര പരിക്കേറ്റ തൊഴിലാളി മരിച്ചു. തോപ്പയിൽ ബീച്ചിലെ സുലൈമാനാണ് വ്യാഴാഴ്ച പുലർച്ച ഒന്നരയോടെ കോഴിേക്കാട് മെഡി. കോളജ് ആശുപത്രിയിൽ മരിച്ചത്. ബുധനാഴ്ച രാവിലെ 11.30ഓടെ തോപ്പയിൽ ശ്മശാനം പള്ളിയുടെ അറ്റകുറ്റപ്പണിക്കിടെയായിരുന്നു അപകടം.
മിനാരത്തിനുള്ളിൽ കയറി പ്രവൃത്തി നടത്തുേമ്പാൾ കുബ്ബയുടെ ഒരു ഭാഗം തകർന്ന് ദേഹത്ത് പതിക്കുകയായിരുന്നു. പരിേക്കറ്റ സുലൈമാനെ ഫയർഫോഴ്സ് സാഹസികമായി താഴെ എത്തിച്ചിരുന്നു. തലക്കും കാലിനുമായിരുന്നു പരിക്ക്. അപകടമുണ്ടായ അതേ പള്ളി ഖബർസ്ഥാനിൽ ബുധനാഴ്ച ഉച്ചക്ക് സുലൈമാെൻറ മൃതദേഹം ഖബറടക്കി. തോപ്പയിൽ ബീച്ച് ആവിയിൽ പരേതനായ ആലിയുടെ മകനാണ്. മാതാവ്: നബീസ. ഭാര്യ: ഫാത്തിമ. മക്കൾ: മിദ്ലാജ്, മിസ്റിയ, യാസിൻ. സഹോദരങ്ങൾ: കുഞ്ഞിമരക്കാർ, അബ്ദുല്ലക്കോയ, ഹനീഫ, റാഫി, റുഖിയ, സൗദാബി.

