Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവർക്​ ​ഫ്രം ഹോമിന്​...

വർക്​ ​ഫ്രം ഹോമിന്​ വിട; സൈബർ പാർക്കിൽ ജീവനക്കാർ ഓഫിസിലേക്ക്

text_fields
bookmark_border
വർക്​ ​ഫ്രം ഹോമിന്​ വിട; സൈബർ പാർക്കിൽ ജീവനക്കാർ ഓഫിസിലേക്ക്
cancel

കോ​ഴി​ക്കോ​ട്: ഒ​ന്നാം കോ​വി​ഡ് ത​രം​ഗ​കാ​ലം മു​ത​ൽ വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി ചെ​യ്​​ത (വ​ർ​ക്​ ഫ്രം ​ഹോം) കോ​ഴി​ക്കോ​ട്ടെ വി​വി​ധ ഐ.​ടി ക​മ്പ​നി​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ തി​രി​കെ ഓ​ഫി​സി​ലെ​ത്തി​ത്തു​ട​ങ്ങി.സം​സ്​​ഥാ​ന സ​ര്‍ക്കാ​റി​‍െൻറ സൈ​ബ​ര്‍ പാ​ര്‍ക്കി​ലും യു.​എ​ല്‍ സൈ​ബ​ര്‍ പാ​ര്‍ക്കി​ലും പു​റ​ത്തു​മു​ള്ള ക​മ്പ​നി​ക​ളി​ലേ​റെ​യും പ്ര​വ​ര്‍ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലാ​യി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് അ​നു​വ​ദി​ക്കു​ക​യും ജീ​വ​ന​ക്കാ​രു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ ഏ​താ​ണ്ട് പൂ​ര്‍ത്തി​യാ​കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ്​ പ​ഴ​യ​രീ​തി​യി​ലേ​ക്ക്​ മ​ട​ങ്ങാ​നാ​യ​ത്.

മി​ക്ക ക​മ്പ​നി​ക​ളി​ലും ജീ​വ​ന​ക്കാ​ര്‍ ഒാ​ഫി​സി​ല്‍ വ​ന്നു​തു​ട​ങ്ങി. കു​റ​ഞ്ഞ ജീ​വ​ന​ക്കാ​രു​ള്ള ഏ​താ​നും ക​മ്പ​നി​ക​ളി​ല്‍ എ​ല്ലാ​വ​രും ഓ​ഫി​സി​ലെ​ത്തു​ന്നു​ണ്ട്. വ​ര്‍ക് ഫ്രം ​ഹോ​മി​ന്​ പു​റ​മെ ഓ​ഫി​സി​ലി​രു​ന്നും ജോ​ലി​ചെ​യ്യു​ന്ന ഹൈ​ബ്രി​ഡ് രീ​തി​യും ചി​ല ക​മ്പ​നി​ക​ള്‍ പി​ന്തു​ട​രു​ന്നു​ണ്ട്.

സൈ​ബ​ര്‍പാ​ര്‍ക്കും ക​മ്പ​നി​ക​ളും സം​ഘ​ടി​പ്പി​ച്ച വാ​ക്‌​സി​നേ​ഷ​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​തെ​ന്ന്​ ഗ​വ. സൈ​ബ​ര്‍ പാ​ര്‍ക്ക് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ വി​വേ​ക് നാ​യ​ര്‍ പ​റ​ഞ്ഞു. ഐ.​ടി ജീ​വ​ന​ക്കാ​രെ​ല്ലാം ഏ​താ​ണ്ട്​ പൂ​ർ​ണ​മാ​യും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​തോ​ടെ സു​ര​ക്ഷി​ത തൊ​ഴി​ലി​ട​മാ​യി പാ​ര്‍ക്ക് മാ​റി. ക​മ്പ​നി​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം പ​ടി​പ​ടി​യാ​യി സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് തി​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.കോ​വി​ഡ് പ്ര​തി​സ​ന്ധി​കാ​ല​ത്തും ഐ.​ടി ക​മ്പ​നി​ക​ള്‍ക്ക് ബി​സി​ന​സ് വ​ള​ര്‍ച്ച​യു​ണ്ടാ​യ​താ​യി കാ​ലി​ക്ക​റ്റ് ഫോ​റം ഫോ​ര്‍ ഐ.​ടി (കാ​ഫി​റ്റ്) പ്ര​സി​ഡ​ൻ​റും ഗ​വ. ഐ.​ഒ.​എ​സ്.​എ​സ് സി.​ഇ.​ഒ​യു​മാ​യ അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍ പ​റ​ഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:work from home
News Summary - work from home end; Staff to the office at Cyber ​​Park
Next Story