പെൺവാണിഭം: വാടകവീട് നടത്തിപ്പുകാരനായി ഉൗർജിതാന്വേഷണം
text_fieldsകോഴിേക്കാട്: നഗര പരിധിയിൽ വാടക വീട്ടിൽ പെൺവാണിഭ കേന്ദ്രം തുടങ്ങിയെന്ന കേസിൽ നടത്തിപ്പുകാരനായി പൊലീസ് അന്വേഷണം ഉൗർജിതമാക്കി. നരിക്കുനി സ്വദേശി ഷഹീനെയാണ് ചേവായൂർ പൊലീസ് തിരയുന്നത്.
വെള്ളിയാഴ്ചയാണ് മൂന്ന് സ്ത്രീകളും രണ്ടുപുരുഷന്മാരുമുൾപ്പെട്ട പെൺവാണിഭ സംഘത്തെ പൊലീസ് അറസ്റ്റ് െചയ്തത്. അരക്കിണർ സ്വദേശി ഷഫീഖ്, ചേവായൂർ സ്വദേശി ആഷിഖ്, പയ്യോളി, നടുവണ്ണൂർ, അണ്ടിക്കോട് സ്വദേശികളായ മൂന്ന് സ്ത്രീകൾ എന്നിവരാണ് പാറോപ്പടി ചേവരമ്പലം റോഡിലെ വാടക വീട്ടിൽനിന്ന് പിടിയിലായത്. സംഘം താവളമാക്കിയ വീട് മൂന്നുമാസംമുമ്പ് ഷഹീനാണ് ഉടമയിൽ നിന്ന് വാടകക്കെടുത്തത്. കൂട്ടാളികൾ പിടിയിലായതോടെ ഇയാൾ മുങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം പൊലീസ് ഇയാളുെട നാട്ടിലടക്കം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് സൈബർ െസല്ലിെൻറ കൂടി സഹായത്തോെടയാണ് അന്വേഷണം പുരോഗമിക്കുന്നത്.
കോഴിക്കോട് കേന്ദ്രീകരിച്ച് ഇയാൾ നേരത്തേയും പെൺവാണിഭം നടത്തിയിരുന്നതായും കൂടുതൽ സ്ത്രീകളെ ഇങ്ങോട്ടെത്തിച്ചിരുന്നതായുമാണ് പൊലീസിന് ലഭിച്ച വിവരം. ഇക്കാര്യങ്ങളടക്കം പരിശോധിച്ചുവരുകയാണ്.
മുഖ്യപ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശൻ പറഞ്ഞു.
അതിനിടെ പിടിയിലായ യുവതികളുടെ മൊബൈൽ ഫോണുകളിൽനിന്ന് ഇടപാടുകാരായ നിരവധിയാളുകളുടെ പേരുവിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ-സാമൂഹിക-വ്യാപാര മേഖലയിലുള്ളവരടക്കം ഇതിലുണ്ട്. ഇവരെ പൊലീസ് നിരീക്ഷിച്ചുവരുകയാണ്.
സംശയിക്കുന്നവരിൽനിന്നെല്ലാം മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. മാത്രമല്ല സംഘത്തിൽ കൂടുതൽ പേരുള്ളതായി സംശയിക്കുന്നതിനാൽ ആ നിലക്കും അന്വേഷണം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

