Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാ​ര​ക മയക്കുമരുന്ന്...

മാ​ര​ക മയക്കുമരുന്ന് ഗുളികകളുമായി യുവതി അറസ്​റ്റിൽ

text_fields
bookmark_border
മാ​ര​ക മയക്കുമരുന്ന് ഗുളികകളുമായി യുവതി അറസ്​റ്റിൽ
cancel
camera_alt

അമൃത തോമസ്​



കോ​ഴി​ക്കോ​ട്​: മാ​ര​ക മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ളു​മാ​യി യു​വ​തി​യെ എ​ക്സൈ​സ് അ​റ​സ്​​റ്റു​ചെ​യ്​​തു. ചേ​വാ​യൂ​ർ സ്വ​​ദേ​ശി പ​ട്ട​മു​ക്കി​ൽ ഷാ​രോ​ൺ വീ​ട്ടി​ൽ പി. ​അ​മൃ​ത തോ​മ​സി​നെ​യാ​ണ്​ (33) വെ​ള്ളി​യാ​ഴ്​​ച ഫ​റോ​ക്ക് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ കെ. ​സ​തീ​ശ​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മി​നി ബൈ​പാ​സി​ൽ തി​രു​വ​ണ്ണൂ​ർ ഭാ​ഗ​ത്തു​നി​ന്ന്​ അ​റ​സ്​​റ്റു​ചെ​യ്​​ത​ത്.

മ​യ​ക്കു​മ​രു​ന്നാ​യ എ​ക്​​സ്​​റ്റ​സി​യു​ടെ 15 ഗു​ളി​ക​ക​ളാ​ണ്​ (ഏ​ഴ്​ ഗ്രാം) ​ഇ​വ​രി​ൽ നി​ന്ന്​ ക​ണ്ടെ​ടു​ത്ത​ത്. റി​സോ​ർ​ട്ടു​ക​ളി​ൽ ല​ഹ​രി പാ​ർ​ട്ടി ന​ട​ത്തു​ന്ന​തി​നാ​യി ഗോ​വ​യി​ൽ നി​ന്നാ​ണ് എ​ക്​​സ്​​റ്റ​സി കോ​ഴി​ക്കോ​ട്ട്​ എ​ത്തി​ക്കു​ന്ന​തെ​ന്ന്​ എ​ക്​​സൈ​സ്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ഗ​ര​പ​രി​ധി​യി​ൽ വ​ൻ​തോ​തി​ൽ ല​ഹ​രി വി​ൽ​പ​ന ന​ട​ക്കു​ന്ന​താ​യി എ​ക്സൈ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​മൃ​ത​യെ പി​ടി​കൂ​ടി​യ​ത്.

പ്രി​വ​ൻ​റി​വ്​ ഓ​ഫി​സ​ർ​മാ​രാ​യ സി. ​പ്ര​വീ​ൺ ഐ​സ​ക്ക്, വി.​പി. അ​ബ്​​ദു​ൽ ജ​ബ്ബാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ എ​ൻ. ശ്രീ​ശാ​ന്ത്, എം. ​റെ​ജി, വി​മ​ൻ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​എ​സ്. ല​ത​മോ​ൾ, കെ.​പി. ഷിം​ല, ഡ്രൈ​വ​ർ പി. ​സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugs
News Summary - Woman arrested with drugs
Next Story