Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവളർത്താനേറ്റെടുത്ത...

വളർത്താനേറ്റെടുത്ത നാലരവയസ്സുകാരിയെ കാമുകനൊപ്പം കൊലപ്പെടുത്തിയ സ്​ത്രീ അറസ്​റ്റിൽ

text_fields
bookmark_border
beena
cancel

കോ​ഴി​ക്കോ​ട്​: വ​ള​ർ​ത്താ​നേ​റ്റെ​ടു​ത്ത നാ​ല​ര​വ​യ​സ്സു​കാ​രി​യെ കാ​മു​ക​നൊ​പ്പം ചേ​ർ​ന്ന്​ പീ​ഡി​പ്പി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി 30 വ​ർ​ഷ​ത്തി​നു​ശേ​ഷം വീ​ണ്ടും അ​റ​സ്​​റ്റി​ൽ. മൂ​ന്നാ​ർ സ്വ​ദേ​ശി​നി ബീ​ന എ​ന്ന ഹ​സീ​ന​യെ​യാ​ണ്​ ക​ള​മ​ശ്ശേ​രി​യി​ല്‍നി​ന്ന്​ ടൗ​ൺ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​​ചെ​യ്​​ത​ത്. 1991ലാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. ബം​ഗ​ളൂ​രു സ്വ​ദേ​ശി​നി​യി​ൽ​നി​ന്ന്​ വ​ള​ർ​ത്താ​നേ​റ്റെ​ടു​ത്ത പെ​ൺ​കു​ട്ടി​യെ കോ​ഴി​ക്കോ​ട്​ ലോ​ഡ്​​ജി​ൽ​െ​വ​ച്ച്​ ബീ​ന​യും മം​ഗ​ലാ​പു​രം സ്വ​ദേ​ശി​യാ​യ കാ​മു​ക​ൻ ഗ​ണേ​ശ​നും ചേ​ർ​ന്ന്​ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ.

തു​ട​ർ​ന്ന്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ കു​ട്ടി മ​രി​ച്ചു. ഇ​തോ​ടെ, മെ​ഡി​ക്ക​ൽ കോ​ള​ജ്​ പൊ​ലീ​സ്​ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ​െച​യ്​​തു. തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ ല​ഭി​ച്ച തെ​ളി​വു​ക​ളു​െ​ട അ​ടി​സ്​​ഥാ​ന​ത്തി​ൽ െകാ​ല​ക്കു​റ്റം ചു​മ​ത്തി ബീ​ന​യെ​യും ഗ​ണേ​ശി​നെ​യും അ​റ​സ്​​റ്റ്​ ചെ​യ്​​തു. എ​ന്നാ​ൽ പി​ന്നീ​ട്​ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി​ക​ൾ മു​ങ്ങി.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച​വ​രെ ക​ണ്ടെ​ത്താ​ൻ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ്​ ബീ​ന മൂ​ന്നാ​ർ ഭാ​ഗ​ത്താ​ണ്​ താ​മ​സ​​മെ​ന്ന്​ വ്യ​ക്​​ത​മാ​യ​ത്. ബ​ന്ധു​വി​‍െൻറ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ള​മ​ശ്ശേ​രി​യി​ല്‍ എ​ത്തു​മെ​ന്ന വി​വ​രം ല​ഭി​ച്ച​തോ​​ടെ അ​വി​ടെ​യെ​ത്തി പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഒ​ളി​വി​ൽ​പോ​യ ഗ​ണേ​ശി​നെ പി​ന്നീ​ട്​ ബീ​ന ക​ണ്ടി​ട്ടി​ല്ലെ​ന്നും ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു.

ടൗ​ൺ ഇ​ൻ​സ്​​പെ​ക്ട​ര്‍ ശ്രീ​ഹ​രി, എ​സ്‌.​ഐ​മാ​രാ​യ ബി​ജു ആ​ൻ​റ​ണി, അ​ബ്​​ദു​ൽ സ​ലീം, സീ​നി​യ​ര്‍ സി​വി​ൽ പൊ​ലീ​സ്​ ഓ​ഫി​സ​ർ സ​ജേ​ഷ് കു​മാ​ര്‍.

സി​വി​ൽ പൊ​ലീ​സ്​ ഓ​ഫി​സ​ർ​മാ​രാ​യ ര​ജീ​ഷ് ബാ​ബു, സു​ജ​ന എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Womangirlkilling
News Summary - Woman arrested for killing four year old girl with boyfriend
Next Story