വ്യാജ സ്വർണാഭരണം പണയപ്പെടുത്തി ലക്ഷങ്ങൾ കൈക്കലാക്കി മുങ്ങിയ യുവതി പിടിയിൽ
text_fieldsവർഷ
ഫറോക്ക്: മൂന്നു വർഷം മുമ്പ് വ്യാജ സ്വർണാഭരണങ്ങൾ പണയംവെച്ച് 9,10,000 രൂപയുമായി മുങ്ങിയ യുവതി പിടിയിൽ. ചെറുവണ്ണൂര്‍ മാതൃപ്പിള്ളി വീട്ടിൽ വര്‍ഷയെയാണ് (30) ഡെപ്യൂട്ടി കമീഷണർ അരുൺ കെ. പവിത്രന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും ഫറോക്ക് പൊലീസും ചേർന്ന് പിടികൂടിയത്.
2022 നവംബർ 11ന് രാവിലെ എട്ടിന് മരിക്കാന്‍ പോകുകയാണെന്ന് എഴുതിവെച്ചാണ് വാടക വീട്ടില്‍നിന്ന് സ്കൂട്ടറില്‍ യുവതി പോയത്. സഹോദരിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തവെയാണ് തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്ന യുവതി യുവതി പിടിയിലായത്.
സ്കൂട്ടർ അറപ്പുഴ പാലത്തിന് സമീപത്തുനിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഫോൺ ഉപേക്ഷിച്ച് പോയ യുവതിയെ പൊലീസിന് കണ്ടെത്താനാകാത്തതിനെ തുടർന്ന് ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു.
ഫറോക്ക് സദീർ ആർക്കേഡിലെ സൗഭാഗ്യ ഫിനാന്‍സിയേഴ്സില്‍നിന്ന് രണ്ടു തവണയായി 226.5 ഗ്രാം വ്യാജ സ്വർണാഭരണം പണയം വെച്ച് 9,10,000 രൂപ കൈക്കലാക്കുകയും ഒട്ടേറെ പേരിൽനിന്ന് പണം വാങ്ങിയതായും പൊലീസ് കണ്ടെത്തി. ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം, ഇൻസ്പെക്ടർ ശ്രീജിത്ത്, എസ്.ഐ. അനൂപ് തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

