Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാക്‌സിന് 50 കി.മീ...

വാക്‌സിന് 50 കി.മീ താണ്ടി; വാക്‌സിൻ ലഭിക്കാതെ വീട്ടമ്മക്ക് സർട്ടിഫിക്കറ്റ് കിട്ടി

text_fields
bookmark_border
വാക്‌സിന് 50 കി.മീ താണ്ടി; വാക്‌സിൻ ലഭിക്കാതെ   വീട്ടമ്മക്ക് സർട്ടിഫിക്കറ്റ് കിട്ടി
cancel

പേ​രാ​മ്പ്ര: ഓ​ൺ​ലൈ​നി​ൽ കോ​വി​ഡ് വാ​ക്‌​സി​ൻ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​പ്പോ​ൾ ല​ഭി​ച്ച​ത്​ 50 കി.​മീ അ​ക​ലെ. എ​ന്താ​യാ​ലും വാ​ക്​​സി​നെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച് കോ​ഴി​ക്കോ​ട് കി​ണാ​ശ്ശേ​രി​യി​ലു​ള്ള വീ​ട്ട​മ്മ ച​ങ്ങ​രോ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു തി​രി​ച്ചു. എ​ന്നാ​ൽ അ​വി​ടെ എ​ത്തി​യ​പ്പോ​ൾ ഓ​ൺ ലൈ​ൻ ര​ജി​സ്ട്രേ​ഷ​നി​ൽ സാ​ങ്കേ​തി​ക​പ്പി​ഴ​വ് കാ​ര​ണം വാ​ക്സി​ൻ ല​ഭ്യ​മ​ല്ലെ​ന്നാ​യി അ​ധി​കൃ​ത​ർ. ഇ​ത്ര​ദൂ​രം യാ​ത്ര​ചെ​യ്​​തെ​ത്തി​യ​താ​ണെ​ങ്കി​ലും മ​റ്റു നി​ർ​വാ​ഹ​മി​ല്ലാ​തെ അ​വ​ർ വീ​ട്ടി​ലേ​ക്കു തി​രി​ച്ചു. എ​ന്നാ​ൽ, വീ​ട്ടി​ലെ​ത്തി മൊ​ബൈ​ൽ നോ​ക്കു​മ്പോ​ൾ വാ​ക്സി​ൻ എ​ടു​ത്ത​താ​യി അ​റി​യി​പ്പ് വ​ന്നി​രി​ക്കു​ന്നു.

ര​ജി​സ്​​റ്റ​ർ ചെ​യ്ത സൈ​റ്റി​ൽ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച​തി​െൻറ സ​ർ​ട്ടി​ഫി​ക്ക​റ്റും. വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ത്ത ത​നി​ക്ക് എ​ങ്ങ​നെ വാ​ക്‌​സി​ന്‍ ചെ​യ്‌​തെ​ന്ന സന്ദേശം വ​ന്നെ​ന്നാ​ണ് വീ​ട്ട​മ്മ​യാ​യ ന​ദീ​റ ചോ​ദി​ക്കു​ന്ന​ത്. ത​ന്‍റെ ആ​ധാ​ര്‍ കാ​ര്‍ഡ് ന​മ്പ​റും ചെ​യ്ത ആ​ളു​ടെ പേ​രും ചെ​യ്ത വാ​ക്‌​സി​നും വ​രെ സ​ര്‍ട്ടി​ഫി​ക്ക​റ്റി​ല്‍ വ്യ​ക്ത​മാ​യി പ​റ​യു​ന്നു​ണ്ടെ​ന്നും പി​ന്നെ എ​ങ്ങ​നെ​യാ​ണ് ബു​ക്കി​ങ്​ കൃ​ത്യ​മ​ല്ലാ​താ​യ​തെ​ന്ന് അ​ധി​കാ​രി​ക​ള്‍ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ത​ന്‍റെ വാ​ക്സി​ൻ മ​റ്റാ​ർ​ക്കോ ചെ​യ്തി​ട്ടു​ണ്ടോ എ​ന്നും ഇ​വ​ർ സം​ശ​യി​ക്കു​ന്നു. വാ​ക്സി​ൻ എ​ടു​ത്ത​താ​യി കാ​ണി​ച്ചാ​ൽ ഇ​നി ത​നി​ക്കെ​ങ്ങ​നെ വാ​ക്സി​ൻ ല​ഭി​ക്കു​മെ​ന്നും അ​വ​ർ ചോ​ദി​ക്കു​ന്നു. എ​ന്നാ​ൽ സാ​ങ്കേ​തി​ക​പ്പി​ഴ​വാ​ണ് ഇ​ങ്ങ​നെ വ​രാ​ൻ കാ​ര​ണ​മെ​ന്ന് എ​ഫ്.​എ​ച്ച്.​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​വ​ർ എ​ത്തി​യാ​ൽ വാ​ക്സി​ൻ ന​ൽ​കാ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccinecertificate
News Summary - Without receiving the vaccine The housewife got the certificate
Next Story