വായനയും സംഗീതവുമായി സഞ്ചാരികളെ ആകർഷിക്കും 'കുഞ്ഞീര്യാച്ചി'
text_fieldsകൊടിയത്തൂർ: നിറവള്ളികളും പൂവുകളും പച്ചപ്പുംകൊണ്ട് മൂടിയ വീട്. ചുറ്റിലും മരങ്ങൾ, മനസ്സിൽ സാന്ത്വനമേകുന്ന നേരിയ സംഗീതം. വായിക്കാനും ഉന്നത പഠന റഫറൻസിനുമായി തുറന്ന പുസ്തകശാല. സഞ്ചാരികളെ ആകർഷിക്കുന്ന കരകൗശല വസ്തുക്കൾ, പുരാതന വസ്തുക്കൾ, പെയ്ന്റിങ് ഇതൊക്കെയാണ് കുഞ്ഞീര്യാച്ചി എന്ന ഇടം. കൊടിയത്തൂർ പഞ്ചായത്തിലെ വെസ്റ്റ് കൊടിയത്തൂരിലാണ് സ്ഥിതിചെയ്യുന്നത്. റഫറൻസ് ഗ്രന്ഥങ്ങളടക്കം നിരവധി പുസ്തകങ്ങളുള്ള ഇടത്തിലേക്ക് വിദേശികളും സ്വദേശികളുമടക്കം നിരവധി പേരാണ് സന്ദർശകരായെത്തിക്കൊണ്ടിരിക്കുന്നത്.
നഗരത്തിന്റെ തിരക്കുകളിൽനിന്ന് മാറി പഴമയുടെ ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമഭംഗി ആസ്വദിക്കാനും ശാന്തസുന്ദരമായ സ്ഥലത്ത് താമസിക്കാനുമായി വിദേശികൾ വരുന്നത് പതിവാണ്. ജർമനി, അർജന്റീന, നോർവേ, ആസ്ട്രേലിയ തുടങ്ങിയ നിരവധി രാജ്യക്കാർ ഇവിടെ താമസക്കാരായി എത്തുക പതിവാണ്. വിദേശികൾക്ക് സംഗീത പരിപാടി, തോണിയാത്ര, ട്രക്കിങ്, വായന എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ശാന്തത ആഗ്രഹിക്കുന്ന ആർക്കും ഇഷ്ടപ്പെടുന്ന ഇടം കൂടുതൽ പുതുമ വരുത്താനും പുസ്തകശാല വിശാലമാക്കാനും ആഗ്രിക്കുന്നതായി കുഞ്ഞീര്യാച്ചി എന്ന ഇടത്തിന്റെ മാനേജർ സമീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

