കക്കാടംപൊയിൽ മേഖലയിൽ കാട്ടാന ആക്രമണം രൂക്ഷം
text_fieldsകക്കാടംപൊയിൽ കരിമ്പ് പ്രദേശത്തെ കൃഷിയിടത്തിൽ കാട്ടാന നശിപ്പിച്ച തെങ്ങ്
കൂടരഞ്ഞി: കക്കാടംപൊയിൽ മേഖലയിൽ കാട്ടാന ആക്രമണം രൂക്ഷമായി. പിടികപാറ, കള്ളിപാറ, തേനരുവി, കരിമ്പ് ഭാഗങ്ങളിൽ ഒരാഴ്ചയായി കാട്ടാന ആക്രമണം തുടരുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യമുയർന്നു. വനാതിർത്തിയിൽ സോളാർ വേലി സ്ഥാപിക്കുമെന്ന വാഗ്ദാനം യാഥാർഥ്യമായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. കാട്ടാനശല്യത്തിന് അടിയന്തരമായി പരിഹാരം കണ്ടെത്തണമെന്ന് ആർ.ജെ.ഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മേഖലയിൽ 24 മണിക്കൂറും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും പട്രോളിങ്ങും ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ബ്ലോക്ക് പഞ്ചായത്തംഗം ജിമ്മി ജോസ് പൈമ്പിള്ളിൽ, ആർ.ജെ.ഡി. ജില്ല സെക്രട്ടറി വിൽസൺ പുല്ലുവേലിൽ, ജോസ് കള്ളിപാറ എന്നിവർ കൃഷിയിടങ്ങൾ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

