പട്ടാപ്പകൽ കടയിലെത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
text_fields1. ഓമശ്ശേരി ടൗണിലെ കടയിൽ കയറിയ കാട്ടുപന്നിയെ വെടിവെക്കുന്നു. 2. വെടിയേറ്റ കാട്ടുപന്നി
ഓമശ്ശേരി: കടയിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. ശനിയാഴ്ച വൈകീട്ട് 5.15നാണ് സംഭവം. താഴെ ഓമശ്ശേരിയിലെ ടൂൾ മാർട്ടിലാണ് പന്നി കയറിയത്. കടയുടമ മുയല്‍വീട്ടില്‍ അജീഷ് ഖാന് കടയിലുണ്ടായിരുന്നു. കാഷ് കൗണ്ടറിന് മുകളിലൂടെ ചാടിരക്ഷപ്പെട്ടു. പെട്ടെന്ന് കടയുടെ ഷട്ടര്‍ താഴ്ത്തി. ഇതോടെ പന്നി കടക്കുള്ളിൽപെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുന്നാസറിന്റെ നേതൃത്വത്തിൽ നാട്ടുകാർ വനംവകുപ്പ് അധികൃതരെ ബന്ധപ്പെട്ടു. തുടർന്ന് താമരശ്ശേരിയിൽനിന്നെത്തിയ ഉദ്യോഗസ്ഥർ പന്നിയെ കൊല്ലാന്‍ എം പാനല്‍ ഷൂട്ടറെ നിയോഗിച്ചു. ഷൂട്ടര്‍ തങ്കച്ചന് കുന്നുംപുറത്ത് കടക്കുള്ളിൽവെച്ച് പന്നിയെ വെടിവച്ചുകൊന്നു. മാസങ്ങള്‍ക്കുമുമ്പ് ഓമശ്ശേരി അങ്ങാടിയില്‍ പകല്‍സമയത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ വഴിയാത്രക്കാരന് പരിക്കേറ്റിരുന്നു.

