Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടിമിന്നലിൽ വ്യാപക നാശനഷ്ടം; നാല് പേർക്ക് പരിക്ക്, 12 വീടുകൾക്ക് കേടുപാട്

text_fields
bookmark_border
ഇടിമിന്നലിൽ വ്യാപക നാശനഷ്ടം; നാല് പേർക്ക് പരിക്ക്, 12 വീടുകൾക്ക് കേടുപാട്
cancel

പേരാമ്പ്ര: തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലും വ്യാപക നാശനഷ്ടം. പേരാമ്പ്ര മേഞ്ഞാണ്യം ഏഴാം വാർഡിൽ പന്ത്രണ്ടോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മിന്നലേറ്റും വീട്ടുപകരണങ്ങൾ തെറിച്ചുവീണും നാല് പേർക്ക് പരിക്കേറ്റു. പുത്തൻപുരയിൽ ഹരിശങ്കർ, തൈവച്ച പറമ്പിൽ സുരേന്ദ്രൻ, പുത്തൻപുരയിൽ ശശി, കിഴക്കയിൽ സൂര്യ എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ ഉടൻതന്നെ പേരാമ്പ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പല വീടുകളിലെയും വൈദ്യുത ഉപകരണങ്ങളും വയറിങ്ങും പൂർണമായും കത്തി നശിച്ചു. പുത്തൻപുരയിൽ കേളപ്പൻ, ആലോപറമ്പിൽ സുബൈദ, തറവട്ടത്ത് ഗോവിന്ദൻ, കുളപ്പുറത്ത് മീത്തൽ രാജൻ, കല്ലുംപുറത്ത് മീത്തൽ സത്യൻ, കിഴക്കയിൽ സുരേന്ദ്രൻ, കിഴക്കയിൽ രത്നാകരൻ, അമേങ്ങലത്ത് കണ്ടി ചന്ദ്രൻ, തൈവച്ച പറമ്പിൽ സുരേന്ദ്രൻ, തറവട്ടത്ത് നാരായണൻ എന്നിവരുടെ വീടുകൾക്കാണ് മിന്നലിൽ നാശനഷ്ടമുണ്ടായത്. പല വീടുകളുടെയും ചുമരുകൾക്ക് വിള്ളൽ വീഴുകയും ഓടുകൾ തകരുകയും ചെയ്തിട്ടുണ്ട്. വീടുകൾക്ക് പുറമെ പ്രദേശത്ത് വ്യാപക കൃഷിനാശവും ഉണ്ടായി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Widespread damage due to lightning; Four people injured, 12 houses damaged
Next Story