ഒരു നടൻ മറ്റൊരു നടന്‍റെ സിനിമയെ പ്രോത്സാഹിപ്പിക്കുന്നതെന്തിന്-മോദിയെ പരിഹസിച്ച് പ്രകാശ് രാജ്
text_fieldsകോഴിക്കോട്: കേരള സ്റ്റോറി പോലുള്ള തീവ്രവലതുപക്ഷ കുപ്രചാരണ സിനിമകൾ കാണാൻ അപേക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നടനും സംവിധായകനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. കേരള ലിറ്ററേച്ചർ ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തിനാണ് ഒരു നടൻ മറ്റൊരു നടന്‍റെ സിനിമയെ പ്രോത്സാഹിപ്പിക്കുന്നത്. അദ്ദേഹം ഒരു ഇവന്‍റ് മാനേജറാണോ. ഇന്ത്യയിലെ ഫാഷിസ്റ്റ് വത്കരണത്തിനെതിരെ സാംസ്കാരിക പ്രതിരോധമാണ് പ്രധാന ആയുധം. സിനിമ, പാട്ട്, ചർച്ചകൾ, ചിത്രങ്ങൾ എന്നിവയെല്ലാം ശക്തമായ പ്രതിരോധ മാർഗങ്ങളാണ്.
തെന്നിന്ത്യയിൽ യുവസംവിധായകർ സിനിമകളിൽ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്നത് പ്രതീക്ഷനൽകുന്നതാണ്. ഒരു രാജ്യം ഒരു മതം തുടങ്ങിയ മുദ്രാവാക്യങ്ങളുയരുമ്പോൾ നിങ്ങൾ നിങ്ങളായി പെരുമാറുക. അതാണ് താൻ മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉമർ ഖാലിദിനെപ്പോലെ ജയിലിൽ കഴിയുന്നവർ വായിക്കുന്ന, ചിന്തിക്കുന്ന, വിയോജിപ്പ് രേഖപ്പെടുത്തുന്ന, പ്രതിഷേധിക്കുന്ന വ്യക്തികളുടെ പ്രതീകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

