Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബി.എസ്​.എൻ.എൽ...

ബി.എസ്​.എൻ.എൽ ക്വാർ​ട്ടേഴ്​സിനു സമീപം കിണറിടിഞ്ഞു താഴ്​ന്നു; താമസക്കാരെ മാറ്റി

text_fields
bookmark_border
ബി.എസ്​.എൻ.എൽ ക്വാർ​ട്ടേഴ്​സിനു സമീപം കിണറിടിഞ്ഞു താഴ്​ന്നു; താമസക്കാരെ മാറ്റി
cancel
camera_alt

മലാപ്പറമ്പ്​ ബി.എസ്​.എൻ.എൽ ക്വാർ​ട്ടേഴ്​സിനു സമീപം കിണർ ഇടിഞ്ഞ്​ താഴ്​ന്നപ്പോൾ

കോഴിക്കോട്​: മലാപ്പറമ്പിൽ ബി.എസ്​.എൻ.എൽ ക്വാർ​ട്ടേഴ്​സിനു സമീപത്തെ കിണർ ഇടിഞ്ഞു. അപകട ഭീഷണിയെ തുടർന്ന്​ ക്വാർ​ട്ടേഴ്​സിലുള്ളവരെ രാത്രി തന്നെ മറ്റ്​ ക്വാർ​ട്ടേഴ്​സുകളിലേക്ക്​ മാറ്റി.

ബി.എസ്​.എൻ.എൽ ക്വാർ​ട്ടേഴ്​സിനു 10 മീറ്റർ അകലെയായാണ്​ കിണർ ഉള്ളത്​. ഉപയോഗിക്കാതെ കാടുമൂടിക്കിടന്ന കിണറാണ്​ ഞായറാഴ്​ച പുലർച്ച ഒരുമണിയോടുകൂടി ഇടിഞ്ഞു താഴ്​ന്നത്​.

രാത്രി വലിയ ശബ്​ദം കേട്ട്​ അന്വേഷിച്ചപ്പോഴാണ്​ കിണർ ഇടിഞ്ഞതാണെന്ന്​ വ്യക്​തമായതെന്ന്​ ക്വാർ​ട്ടേഴ്​സിൽ താമസിച്ചവർ വ്യക്​തമാക്കി. കിണറും സമീപത്തെ മരങ്ങളും ഒരുമിച്ചാണ്​ ഇടിഞ്ഞത്​.

ക്വാർ​ട്ടേഴ്​സിനു സമീപം തന്നെയായതിനാൽ കെട്ടിടത്തിന്​ എന്തെങ്കിലും അപകടം പറ്റുമോ എന്ന ഭയം മൂലമാണ്​ താമസക്കാരെ മാറ്റിയതെന്ന്​ കൗൺസിലർ ഇ. പ്രശാന്ത്​ പറഞ്ഞു.

ആറു കുടുംബങ്ങൾക്ക്​ താമസിക്കാനുള്ള ക്വാർ​ട്ടേഴ്​സാണ്​ ഉണ്ടായിരുന്നത്​. നാലു കുടുംബങ്ങൾ താമസമുണ്ടായിരുന്നു. രണ്ട്​ ക്വാർ​ട്ടേഴ്​സുകൾ അടഞ്ഞു കിടക്കുകയാണ്​. ഒരു കുടുംബക്കാർ സ്വയം ബന്ധുവീട്ടിലേക്ക്​ മാറി. മറ്റ്​ മൂന്നു കുടുംബക്കാരെ ഒറ്റക്ക്​ താമസിക്കുന്നവരുടെ ക്വാർ​ട്ടേഴ്​സിലേക്ക്​ മാറ്റി.

3.30 ഓടെ കുടുംബങ്ങളെ മാറ്റി താമസിപ്പിക്കൽ പൂർത്തിയായി. ബി.എസ്​.എൻ.എൽ അധികൃതർ, റവന്യൂ, നഗരസഭാ അധികൃതർ എന്നിവരെയും വിവരമറിയിച്ചതായി കൗൺസിലർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WellBSNL quarterskozhikode News
Next Story