Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബ്ദുല്ല അബൂബക്കറിന് നാടിന്റെ വരവേൽപ്

text_fields
bookmark_border
അബ്ദുല്ല അബൂബക്കറിന് നാടിന്റെ വരവേൽപ്
cancel
camera_alt

അ​ബ്ദു​ല്ല അ​ബൂ​ബ​ക്ക​റി​നെ നാ​ദാ​പു​രം ക​ക്കം​വെ​ള്ളി​യി​ൽ​നി​ന്ന് സ്വീ​ക​രി​ച്ചാ​ന​യി​ക്കു​ന്നു

നാദാപുരം: കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ ജേതാവായ അബ്ദുല്ല അബൂബക്കറിന് നാടിന്റെ ആവേശോജ്ജ്വല വരവേൽപ്.

രണ്ടരയോടെ കക്കംവെള്ളി പാലത്തിനു സമീപത്തുനിന്ന് തുറന്ന ജീപ്പിൽ അബ്ദുല്ല അബൂബക്കറെ സ്വദേശമായ ജാതിയേരിയിലേക്ക് ആനയിച്ചു.

റോഡിന്റെ ഇരുവശങ്ങളിലും പ്രധാന ടൗണുകളിലും തടിച്ചുകൂടിയ ജനക്കൂട്ടം അഭിവാദ്യമർപ്പിച്ചു. പേരോട്, പാറക്കടവ്, ചെക്യാട്, വളയം വഴി ജാതിയേരിയിൽ ഘോഷയാത്ര സമാപിച്ചു.

സ്വീകരണ സമ്മേളനം ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.പി. വനജ അധ്യക്ഷത വഹിച്ചു.

ബി.എസ്.എഫ് കമാൻഡന്റ് പ്രഗാർ ത്രിപാഠി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ നസീമ കൊട്ടാരം, വി.വി. മുഹമ്മദലി, കെ.പി. പ്രദീഷ്, പി. സുരയ്യ, പി. ഷാഹിന, അഹ്മദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടേരി, വയലോളി അബ്ദുല്ല, പി.പി. ചാത്തു, കൂടത്താംകണ്ടി സുരേഷ്, സി.വി. കുഞ്ഞികൃഷ്ണൻ, മോഹനൻ പാറക്കടവ്, രജീന്ദ്രൻ കപ്പള്ളി, പി.എം. നാണു, കെ.ടി.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Welcome to Abdullah Abubakar
Next Story