Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:39 AM IST Updated On
date_range 2 Jun 2022 5:39 AM ISTwdd1
text_fieldsbookmark_border
വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു WEDWDD2 Nihal പനമരം: പാലുകുന്ന് ചാമുണ്ഡി പുഴക്കടവിൽ വിദ്യാര്‍ഥി മുങ്ങിമരിച്ചു. അഞ്ചുകുന്ന് അറക്ക ആരിഫ്-റംഷീല ദമ്പതികളുടെ മകൻ മുഹമ്മദ് നിഹാലാണ് (13) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാന്‍ പോയതായിരുന്നു നിഹാൽ. രാത്രി വൈകിയും വീട്ടിലെത്താത്തതിനെതുടർന്ന് അന്വേഷിച്ചപ്പോഴാണ് നിഹാലിനെ പുഴയിൽ കാണാതായ വിവരം സുഹൃത്തുക്കൾ പറയുന്നത്. ഭയംമൂലം ഇവർ വിവരം ആരെയും അറിയിച്ചില്ല. നാലുപേരാണ് കുളിക്കാനിറങ്ങിയത്. അതിൽ രണ്ടുപേർ പുഴക്കടവിൽ മുങ്ങിയിരുന്നു. ഒരുകുട്ടിയെ സുഹൃത്തുക്കൾകൂടി രക്ഷിച്ചു. എന്നാൽ, നിഹാലിനെ കണ്ടെത്താനായില്ല. ഇതോടെ കുട്ടികൾ വീട്ടിലേക്ക് മടങ്ങി. രാത്രി എട്ടോടെ ബന്ധുക്കളും നാട്ടുകാരും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് രാത്രിതന്നെ മാറ്റി. ബുധനാഴ്ച പോസ്റ്റ്മോർട്ടം നടത്തിയശേഷം മൂന്നോടെ മൃതദേഹം അഞ്ചുകുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ അടക്കി. ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരിമാർ: അഫിന, മിൻഹ ഫാത്തിമ. ഹംസ WEDWDD1 Hamza സുൽത്താൻബത്തേരി: മീനങ്ങാടി ചെണ്ടക്കുനി പുള്ളിശേരി ഹംസ (72) നിര്യാതനായി. പരേതനായ പുള്ളിശ്ശേരി മൊയ്‌തു ഹാജിയുടെ മകനാണ്. ഭാര്യ: സഫിയ. മക്കൾ: യാസീൻ (യു.കെ), യാസിർ (ലക്ചറർ, തായ്ഫ് യൂനിവേഴ്സിറ്റി, സൗദി അറേബ്യ). മരുമക്കൾ: ഷാദിയ, സൽഹ. സഹോദരങ്ങൾ: മുഹമ്മദ് അലി (പി.എം ഫാബ്രിക്സ്, മീനങ്ങാടി), ഷംസുദ്ദീൻ (മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മീനങ്ങാടി), സുഹറ. അന്നക്കുട്ടി WEDWDD3 Annakkutty പുൽപള്ളി: അമരക്കുനി അറക്കൽ ബേബിയുടെ ഭാര്യ തണ്ടായിമറ്റത്തിൽ കുടുംബാംഗം അന്നക്കുട്ടി (59) നിര്യാതയായി. മക്കൾ: ബിബിൻ സെബാസ്റ്റ്യൻ (പ്രിൻസിപ്പൽ, സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ കോടഞ്ചേരി), മോബിൻ സെബാസ്റ്റ്യൻ (ബംഗളൂരു). മരുമക്കൾ: ഡോ. ആശ, ജെഫ്നി മോബിൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് അമരക്കുനി സെന്റ് ജൂഡ് ദേവാലയ സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story