Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:40 AM IST Updated On
date_range 15 March 2022 5:40 AM ISTwdd 5
text_fieldsbookmark_border
വാഹനാപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു MONWDD7 Prasad കൽപറ്റ: ചരക്കുവാഹനത്തിൽ ബൈക്കിടിച്ച് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുട്ടില്‍ മാണ്ടാട് പന്നിക്കുഴി പ്രസാദാണ് (32) മരിച്ചത്. മാനന്തവാടി വാടേരി ശിവക്ഷേത്രത്തിനുസമീപം ഈ മാസം ഏഴിന് രാവിലെയായിരുന്നു അപകടം. പ്രസാദും സുഹൃത്തും സഞ്ചരിച്ച ബൈക്കും എതിരെവന്ന ചരക്കുവാഹനവും കൂട്ടിയിടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ പ്രസാദിനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് മരണം. സുഹൃത്ത് ഗണേഷ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പ്രസാദിന്റെ മാതാവ്: കുംഭ. ഭാര്യ: ഗ്രീഷ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story