Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊ​യി​ലാ​ണ്ടി​യി​ൽ പ​ല...

കൊ​യി​ലാ​ണ്ടി​യി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി

text_fields
bookmark_border
കൊ​യി​ലാ​ണ്ടി​യി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി
cancel

കൊ​യി​ലാ​ണ്ടി : കൊ​യി​ലാ​ണ്ടി​യി​ൽ മ​ഴ​യെ തു​ട​ർ​ന്ന് പൊ​യി​ൽ​കാ​വി​ൽ കി​ഴ​ക്കു​ഭാ​ഗ​ത്ത് റോ​ഡി​ൽ വെ​ള്ളം ക​യ​റി. ദേ​ശീ​യ​പാ​ത 66 ന്റെ ​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​വി​ടെ ഇ​പ്പോ​ൾ പ്ര​യാ​സ​മു​ണ്ടാ​വു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ചേ​മ​ഞ്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് പി​ൻ​ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന മ​ഴ​വെ​ള്ളം, ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ മൂ​ന്നോ​ളം ക​ൽ​വെ​ർ​ട്ട​റു​ക​ളി​ലൂ​ടെ വ​ട​ക്ക് ഭാ​ഗ​ത്ത് നി​ന്ന് ഒ​ഴു​കി പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു പ​തി​വ്. തു​ട​ർ​ന്ന് പൂ​നൂ​ർ പു​ഴ​യി​ലേ​ക്ക് ഒ​ഴു​കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ. എ​ൻ.​എ​ച്ച് 66 ഉ​യ​ർ​ത്തി നി​ർ​മി​ച്ച​തോ​ടെ എ​ല്ലാ ക​ൽ​വ​ർ​ട്ടു​ക​ളും ഇ​ല്ലാ​താ​വു​ക​യും ഒ​ഴു​കി​യെ​ത്തു​ന്ന ജ​ലം മു​ഴു​വ​ൻ ഉ​ൽ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലേ​ക്ക് എ​ത്തി റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, റെ​യി​ൽ​വേ ഗേ​റ്റ് കീ​പ്പ​റു​ടെ കാ​ബി​ൻ, പൊ​യി​ൽ​ക്കാ​വ് ദേ​വീ​ക്ഷേ​ത്രം, ബീ​ച്ച് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് യാ​ത്ര നി​ല​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ലെ​ന്ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ ഗീ​താ​ന​ന്ദ​ൻ മാ​ഷ് പ​റ​യു​ന്നു. വി​ല്ലേ​ജി​ൽ നി​ല​വി​ലു​ള്ള സ്കെ​ച്ച് പ​രി​ശോ​ധി​ച്ചു കൃ​ത്യ​മാ​യ രീ​തി​യി​ൽ പ​ഴ​യ​തു​പോ​ലെ തോ​ടു​ക​ൾ പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. വി​യ്യൂ​ർ, ക​ക്കു​ളം കു​റ്റി വ​യ​ൽ കോ​ള​നി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ യു.​കെ. ച​ന്ദ്ര​ൻ, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. നി​ര​വ​ധി ആ​ളു​ക​ളെ ബ​ന്ധു വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:koyilandylocalnewsKozhikode
News Summary - കൊ​യി​ലാ​ണ്ടി​യി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി
Next Story