കുറ്റ്യാടി മെയിൻ കനാലിലെ ചോർച്ച; ജല വിതരണത്തിൽ നിയന്ത്രണം
text_fieldsകുറ്റ്യാടി ജലസേചന പദ്ധതി വഴി വേളം അടിവയൽ പാടശേഖരത്തിൽ വെള്ളമെത്തിയപ്പോൾ
കുറ്റ്യാടി: കുറ്റ്യാടി ജലസേചന പദ്ധതി മെയിൻ കനാലിൽ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണം ഭാഗികമായി തുടരും. വലതുകര ഇടതുകര കനാലുകളിലും വേളം, തിരുവളളൂർ, നടുവത്തൂർ ബ്രാഞ്ച് കനാലുകളിലും സാങ്കേതിക കാരണങ്ങളാൽ ജലവിതരണം ക്രമീകരിക്കുമെന്ന് കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എയാണ് അറിയിച്ചത്. പ്രശ്നം പരിഹരിച്ച് ജലവിതരണം ഉടൻ പൂർവസ്ഥിതിയിലാക്കുമെന്ന് ജലസേചന വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
തുടക്ക ഭാഗങ്ങളിലെ ചോർച്ച കാരണം പെരുവണ്ണാമൂഴി ഡാമിൽ നിന്ന് വെള്ളം തുറന്നുവിടുന്നതിൽ ക്രമീകരണം നടത്തുകയാണുണ്ടായതെന്ന് ജലസേചന വിഭാഗം അധികൃതരും അറിയിച്ചു. വേളം, തിരുവള്ളൂർ ബ്രാഞ്ച് കനാലുകളിലും നടുവത്തൂർ ഡിസ്ട്രിബ്യൂട്ടറിയിലുമാണ് വെള്ളം തുറന്നുവിട്ടത്. അതിനിടെ പ്രശ്നം പരിഹരിച്ചതായി അസി.എൻജിനീയർ സുഭിഷ പറഞ്ഞു.
വർഷങ്ങൾക്കു മുമ്പ് നിർമാണം പൂർത്തിയാക്കിയ കുറ്റ്യാടി ജലസേചന പദ്ധതിയുടെ തകർച്ചാ ഭീഷണി നേരിടുന്ന ഭാഗങ്ങളുടെയും കനാലുകളുടെയും പുനർനിർമാണത്തിന് 175 കോടി രൂപയുടെ പദ്ധതി നിർദേശം ജലസേചന വകുപ്പ് സമർപ്പിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. ജലവിതരണത്തിനായി അത്യാവശ്യം ചെയ്യേണ്ട പുനരുദ്ധാരണ പ്രവൃത്തികളാണ് ഈ വർഷവും നടപ്പിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

