Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് കോർപറേഷനിലുൾപ്പെടെ മൂന്ന് ദിവസം വരെ ജലവിതരണം മുടങ്ങും

text_fields
bookmark_border
കോഴിക്കോട് കോർപറേഷനിലുൾപ്പെടെ മൂന്ന് ദിവസം വരെ ജലവിതരണം മുടങ്ങും
cancel

കോഴി​ക്കോട്​: കോഴിക്കോട് കോര്‍പ്പറേഷൻ പരിധിയിലും ബാലുശ്ശേരി, നന്മണ്ട, കാക്കൂര്‍, പെരുമണ്ണ, ഒളവണ്ണ, ബേപ്പൂര്‍, ചെറുവണ്ണൂര്‍, കടലുണ്ടി, കക്കോടി, കുന്ദമംഗലം, നരിക്കുനി, കുരുവട്ടൂര്‍ പഞ്ചായത്തുകളിലേക്കുമുള്ള ജലവിതരണം സെപ്റ്റംബര്‍ 25 മുതല്‍ 27 വരെ മുടങ്ങുമെന്ന് ജല അതോറിറ്റി കോഴിക്കോട് പി.എച്ച് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു.

കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലേക്കും സമീപ പഞ്ചായത്തുകളിലേക്കും ശുദ്ധജലം നല്‍കുന്നതി​െൻറ ഭാഗമായി ജെ.ബി.ഐ.സി പദ്ധതിയുടെ പ്രധാന ജലവിതരണക്കുഴലില്‍ ഇൻറര്‍കണക്​ഷന്‍ പ്രവൃത്തി ചെയ്യുന്നതിനാലാണ്​ ജലവിതരണം മുടങ്ങുന്നത്​.

ആവശ്യമായ ശുദ്ധജലം എല്ലാ ഉപഭോക്താക്കളും ശേഖരിച്ചുവെക്കണമെന്ന് ജല അതോറിറ്റി അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story