മഴക്കുമുമ്പേ വീടിനു മുന്നിൽ വെള്ളക്കെട്ട്; അഴിഞ്ഞിലത്ത് കുടുംബം ദുരിതത്തിൽ
text_fieldsഅഴിഞ്ഞിലം: മഴ തുടങ്ങും മുമ്പുതന്നെ അഴിഞ്ഞിലം അത്യാംകണ്ടത്തിൽ പുഷ്പയുടെ വീട് വെള്ളക്കെട്ട് ദുരിതത്തിലായി. രാമനാട്ടുകര-തൊണ്ടയാട് ബൈപാസിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ തുടങ്ങിയതോടെയാണ് വീടിനു ചുറ്റും മലിന ജലം കയറി പുറത്തിറങ്ങാൻപോലും കഴിയാത്ത അവസ്ഥയിലായത്. ലൈഫ് ഭവനനിർമാണ പദ്ധതിയിൽ ലഭിച്ച വീട്ടിലാണ് പുഷ്പയും കുടുംബവും താമസിക്കുന്നത്.
കഴിഞ്ഞ ദിവസം പെയ്ത ചെറിയ മഴപോലും വലിയ വെള്ളക്കെട്ടിന് ഇടയാക്കിയിട്ടുണ്ട്. വീട്ടിലേക്കുള്ള വഴിയും വെള്ളത്തിലാണ്. കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തുന്ന പുഷ്പക്ക് വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്തതിനാൽ രണ്ടു ദിവസമായി ജോലിക്കു പോയിട്ടില്ല. വൃദ്ധയും രോഗിയുമായ മാതാവും വിദ്യാർഥിയായ മകനും മാത്രമാണ് വീട്ടിലുള്ളത്. വെള്ളക്കെട്ടിന് പരിഹാരം കാണാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി വാഴയൂർ ഗ്രാമപഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്. പി.സി. അഹമ്മദ് കുട്ടി, ആർ.ഇ. ഷാനിബ് എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.