Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമലിനജല സംസ്‌കരണ...

മലിനജല സംസ്‌കരണ കേന്ദ്രം; പ്രതിഷേധം ശക്തമാക്കാൻ സമരസമിതി

text_fields
bookmark_border
മലിനജല സംസ്‌കരണ കേന്ദ്രം; പ്രതിഷേധം ശക്തമാക്കാൻ സമരസമിതി
cancel

കോ​ഴി​ക്കോ​ട്: വെ​ള്ള​യി​ൽ പു​തി​യ​ക​ട​വ് ആ​വി​ക്ക​ൽ തോ​ടി​ന് സ​മീ​പം നി​ർ​മി​ക്കു​ന്ന മ​ലി​ന​ജ​ല സം​സ്‌​ക​ര​ണ കേ​ന്ദ്ര (സീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ്)​ത്തി​നെ​തി​രാ​യ സ​മ​രം ശ​ക്ത​മാ​ക്കാ​ൻ സ​മ​ര​സ​മി​തി തീ​രു​മാ​നി​ച്ചു. വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും സാ​മു​ദാ​യി​ക– സാം​സ്കാ​രി​ക– സാ​മൂ​ഹി​ക സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ബു​ധ​നാ​ഴ്ച ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് ജ​ന​കീ​യ സ​മ​ര സ​ദ​സ്സ് സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. കോ​ൺ​ഗ്ര​സ്, മു​സ്‍ലിം ലീ​ഗ്, എ​സ്.​ഡി.​പി.​ഐ, ബി.​ജെ.​പി തു​ട​ങ്ങി​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ എ​ത്തി​യെ​ങ്കി​ലും സി.​പി.​എം വി​ട്ടു​നി​ന്നു. നേ​ര​ത്തെ സ​മ​ര​മു​ഖ​ത്ത് സി.​പി.​എം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പാ​ർ​ട്ടി​യു​ടെ മേ​ൽ ക​മ്മി​റ്റി​ക​ളി​ൽ​നി​ന്ന് ല​ഭി​ച്ച നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് യോ​ഗ​ത്തി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ൽ, സി.​ഐ.​ടി.​യു പ്ര​വ​ർ​ത്ത​ക​ർ യോ​ഗ​ത്തി​നെ​ത്തി.

അ​തേ​സ​മ​യം, പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്തേ​ക്കെ​ത്തി​ച്ച മ​ണ്ണ് പ​രി​ശോ​ധ​ന ഉ​പ​ക​ര​ണ​ങ്ങ​ള​ട​ങ്ങി​യ വാ​ഹ​നം ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ പൊ​ലീ​സ് സം​ര​ക്ഷ​ത്തി​ൽ ഇ​വി​ട​ന്ന് മാ​റ്റി. വാ​ഹ​നം മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. മ​ണ്ണ് പ​രി​ശോ​ധ​ന വാ​ഹ​നം നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​തോ​ടെ തി​ങ്ക​ളാ​ഴ്ച പ്ര​ദേ​ശ​ത്ത് വ​ലി​യ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് പ്ര​ദേ​ശ​വാ​സി​ക​ൾ ത​ടി​ച്ചു​കൂ​ടു​ക​യും റോ​ഡ് ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന്, ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ നാ​ട്ടു​കാ​രെ മാ​റ്റി വാ​ഹ​നം പ്ലാ​ന്‍റ് നി​ർ​മി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്കെ​ത്തി​ച്ചു. പ​ക്ഷേ, ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് തു​ട​ർ​പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി​വെ​ച്ചു. പ്ലാ​ന്‍റി​നെ​തി​രാ​യ എ​തി​ർ​പ്പു​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും ബ​ലം പി​ടി​ച്ച് പ​ദ്ധ​തി ന​ട​പ്പാ​ക്കി​ല്ലെ​ന്നും മേ​യ​ർ ഡോ. ​ബീ​ന ഫി​ലി​പ് ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ മേ​യ​ർ​ക്കോ കോ​ർ​പ​റേ​ഷ​നോ ആ​യി​ട്ടി​ല്ലെ​ന്നും വി​ഷ​യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ലാ​ത്ത നി​ല​പാ​ടാ​ണ് ഭ​ര​ണ​കൂ​ട​ത്തി​ന് ഉ​ള്ള​തെ​ന്നു​മാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​യു​ന്ന​ത്. വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം.​എ​ൽ.​എ​മാ​രാ​യ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ, എം.​കെ. മു​നീ​ർ, മേ​യ​ർ, ഡെ​പ്യൂ​ട്ടി മേ​യ​ർ, ജി​ല്ല ക​ല​ക്ട​ർ എ​ന്നി​വ​ർ വ്യാ​ഴാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ആവിത്തോട് പ്ലാന്‍റ്​: സംഭവങ്ങള്‍ക്ക് ഉത്തരവാദി കലക്ടര്‍ -യു.ഡി.എഫ്

കോ​ഴി​ക്കോ​ട്: വെ​ള്ള​യി​ലെ ആ​വി​ത്തോ​ട് കോ​ര്‍പ​റേ​ഷ​ന്‍ സ്ഥാ​പി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന പ്ലാ​ന്‍റു​മാ​യി ബ​ന്ധ​​പ്പെ​ട്ട സം​ഭ​വ​ങ്ങ​ള്‍ക്ക് ഉ​ത്ത​ര​വാ​ദി ക​ല​ക്ട​റാ​ണെ​ന്ന്​ യു.​ഡി.​എ​ഫ്. പ്ലാ​ന്‍റി​ന്​ ത​ദ്ദേ​ശ​വാ​സി​ക​ള്‍ എ​തി​രാ​ണ്. പ​രി​സ​ര​വാ​സി​ക​ളു​ടെ എ​തി​ര്‍പ്പി​നെ വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ടാ​ണ് ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ അ​വി​ടെ മ​ണ്ണ് പ​രി​ശോ​ധ​ന​ക്ക് എ​ത്തി​യ​ത്.

പ​ദ്ധ​തി​യെ​കു​റി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കാ​തെ ന​ട​പ​ടി ഉ​ണ്ടാ​വ​രു​ത് എ​ന്നാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ക​ല​ക്ട​റോ​ട് സം​സാ​രി​ക്കാ​ന്‍ പോ​യ യു.​ഡി.​എ​ഫ് കൗ​ണ്‍സി​ല​ര്‍മാ​രോ​ട് മോ​ശ​മാ​യാ​ണ് ക​ല​ക്ട​ര്‍ പെ​രു​മാ​റി​യ​ത്. ഡി.​സി.​സി പ്ര​സി​ഡ​ന്‍റി​ന്‍റെ​യും മു​സ്‍ലിം ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി​യു​ടെ​യും ഫോ​ണ്‍ എ​ടു​ക്കാ​ന്‍ പോ​ലും ക​ല​ക്ട​ര്‍ ത​യാ​റാ​യി​ല്ല. ഈ ​ധി​ക്കാ​ര​പ​ര​മാ​യ ന​ട​പ​ടി​യാ​ണ് ജ​ന​ങ്ങ​ളെ പ്ര​കോ​പി​ത​രാ​ക്കി​യ​തും ഹ​ര്‍ത്താ​ലി​ലേ​ക്കും വ​ണ്ടി ത​ട​യ​ലി​ലേ​ക്കും ന​യി​ച്ച​ത്.

ക​ല​ക്ട​റു​ടെ ന​ട​പ​ടി അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് ഡി.​സി.​സി​യി​ല്‍ ന​ട​ന്ന യു.​ഡി.​എ​ഫ് കൗ​ണ്‍സി​ല​ര്‍മാ​രു​ടെ യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. കെ. ​പ്ര​വീ​ണ്‍കു​മാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ഡ്വ.​ടി. സി​ദ്ദീ​ഖ് എം.​എ​ൽ.​എ, മു​സ്‍ലിം ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി എം.​എ. റ​സാ​ഖ്, എ​സ്.​കെ. അ​ബൂ​ബ​ക്ക​ര്‍, ടി. ​മൊ​യ്തീ​ന്‍കോ​യ, കെ.​സി. ശോ​ഭി​ത, സോ​ഫി​യ, കെ.​പി. രാ​ജേ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wastewater treatment plant
News Summary - Wastewater treatment plant; committee to strengthen protest
Next Story