ഭരിക്കാൻ മാത്രമല്ല ചിലപ്പോൾ 'തിരിക്കാനും' ഈ വാർഡ് മെമ്പർ റെഡിയാണ്
text_fieldsഎകരൂല്‍: ഡ്രൈവര്‍ അവധിക്കുപോയപ്പോള്‍ ആംബുലൻസിെൻറ വളയം തിരിക്കാനിറങ്ങിയത് വാര്‍ഡ് മെംബർ. ഉണ്ണികുളം പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെംബർ കരുമല എം.കെ. വിപിനാണ് പൂനൂര് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് പരിശോധന കേന്ദ്രത്തിലേക്കുള്ള ആളുകളെ എത്തിക്കാന്‍ ആംബുലൻസ് ഓടിച്ച് സേവനം ചെയ്തത്.
അസുഖം കാരണം ആംബുലന്‍സ് ഡ്രൈവര്‍ എത്തിയില്ലെന്നറിഞ്ഞതിനെ തുടര്‍ന്നാണ് വിപിന്‍ രംഗത്തിറങ്ങിയത്. പരിശോധനക്ക് പോകേണ്ട ആളുകളെ വീടുകളിൽ ആംബുലൻസുമായി എത്തി പരിശോധന കേന്ദ്രത്തിലെത്തിക്കുക മാത്രമല്ല, തിരിച്ചു വീട്ടിലെത്തിക്കുകയും ചെയ്തു.
എകരൂലിലെ ജീവകാരുണ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ആശ്വാസ് എന്ന സന്നദ്ധ സംഘടനയാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തിന് ആംബുലൻസ് വിട്ടുനൽകിയത്.

