Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാക്കേഴ്സ് കാലിക്കറ്റ് 74-ാം റിപ്പബ്ലിക് ദിനാഘോഷം
text_fieldsbookmark_border
വാക്കേഴ്സ് കാലിക്കറ്റ് 74-ാം റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പ്രഫ. ശോഭീന്ദ്രൻ പതാക ഉയർത്തുന്നു
വാക്കേഴ്സ് കാലിക്കറ്റ് 74-ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പ്രഫ. ശോഭീന്ദ്രൻ പതാക ഉയർത്തി. വാർഡ് കൗൺസിലർ ഡോ. അജിത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുൾ റഫീഖ് അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി ഷംസു പൂക്കാട്, പി.കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
സൈനബ ടീച്ചറുടെ നേതൃത്വത്തിലുള്ള വി സ്മൈൽ സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ സാന്നിധ്യം ശ്രദ്ദേയമായി. കുട്ടികൾക്കുളള ചെടി വിതരണം സീനിയർ മെമ്പർ അബ്ദുൽ മജീദ് നിർവഹിച്ചു. വാക്കേഴ്സ് അറീന ഹരിതാഭമയമാക്കുന്നതിന്റെ ഭാഗമായി പ്രഫ. ശോഭീന്ദ്രൻ മരം നടീൽ നടത്തി. സീനിയർ അംഗം അൻവർ പാറേപ്പടി നന്ദി പറഞ്ഞു. കാടുപിച്ചു കിടന്നിരുന്ന പ്രദേശം വാക്കേഴ്സ് കാലിക്കറ്റിന്റെ ശ്രമഫലമായി ഭംഗിയുള്ള ഒരു വിശ്രമ വിനോദ കേന്ദ്രമായി മാറ്റുകയായിരുന്നു.
Next Story

