Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവി.പി.എ. അസീസിനെ...

വി.പി.എ. അസീസിനെ അനുസ്മരിച്ചു

text_fields
bookmark_border
വി.പി.എ. അസീസിനെ അനുസ്മരിച്ചു
cancel
camera_alt

കാലിക്കറ്റ് പ്രസ് ക്ലബിൽ സംഘടിപ്പിച്ച ‘മാധ്യമം’ മുൻ ന്യൂസ് എഡിറ്റർ വി.പി.എ അസീസ് അനുസ്മരണത്തിൽ മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.ജെ. ജോഷ്വാ സംസാരിക്കുന്നു

Listen to this Article

കോഴിക്കോട്: കഴിഞ്ഞ ദിവസം നിര്യാതനായ മുതിർന്ന മാധ്യമപ്രവർത്തകനും 'മാധ്യമം' മുൻ ന്യൂസ് എഡിറ്ററുമായ വി.പി.എ. അസീസിനെ കാലിക്കറ്റ് പ്രസ്ക്ലബിൽ ചേർന്ന യോഗത്തിൽ കോഴിക്കോട്ടെ മാധ്യമപ്രവർത്തകർ അനുസ്മരിച്ചു.

നിശ്ശബ്ദനായി, സൗമ്യനായി പ്രവർത്തിച്ച അസീസ് പുതുതലമുറയിലെ മാധ്യമപ്രവർത്തകർക്ക് മാതൃകയാണെന്ന് അദ്ദേഹത്തെ അനുസ്മരിച്ചവർ അഭിപ്രായപ്പെട്ടു. 'മാധ്യമം' പത്രത്തിൽ വിദേശവാർത്തകൾക്കായി പ്രത്യേക പേജ് ഒരുക്കിയ അസീസിന്‍റെ പ്രതിഭയുടെ ഗുണഭോക്താക്കളായി മറ്റു പത്രങ്ങളും മാറി.



പ്രസ്ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാൻ അധ്യക്ഷനായിരുന്നു. ജോയന്‍റ് സെക്രട്ടറി പി.കെ. സജിത്, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.ജെ. ജോഷ്വാ, കെ. ബാബുരാജ്, എ.പി. അബൂബക്കർ, ഹാഷിം എളമരം, കെ.എ. സൈഫുദ്ദീൻ, ഫൈസൽ ബിൻ അഹ്മദ്, കെ.സി. രഹന, രാധാകൃഷ്ണൻ തിരൂർ, എ. ബിജുനാഥ് എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VPA AZIZ
News Summary - VPA Azeez remembrance
Next Story