വിഷൻ ഫൗണ്ടേഷൻ നിലവിൽവന്നു
text_fieldsവിഷൻ ഫൗണ്ടേഷന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും നിർവഹിച്ചപ്പോൾ
കോഴിക്കോട്: ഉത്തര-പശ്ചിമ-പൂർവ സംസ്ഥാനങ്ങളിലെ സർക്കാറിതര സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വിഷൻ ഫൗണ്ടേഷന്റെ പ്രഖ്യാപനം നടന്നു. കോഴിക്കോട്ട് നടന്ന ചടങ്ങിൽ വിഷൻ 2026 ചെയർമാൻ ടി. ആരിഫലി എൻ.ജി.ഒയുടെ പ്രഖ്യാപനം നടത്തി.
ഉത്തരേന്ത്യയിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ, ഉപജീവന മേഖലകളിലെ പുരോഗതി ലക്ഷ്യമിട്ട് വിഷൻ 2026ന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒമ്പത് സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു. എൻജിനീയർ മമ്മദ് കോയ (ജനറൽ സെക്രട്ടറി, എം.എസ്.എസ്), എം.എ. മെഹബൂബ് (വൈസ് ചെയർമാൻ, ക്രിഡായ് സൗത്ത് ഇന്ത്യ), മുഹമ്മദ് ഷാഫി (എം.ഡി മിനാർ സ്റ്റീൽസ്), കാരാടൻ സുലൈമാൻ (സി.എം.ഡി, കാരാടൻ ലാൻഡ്സ്), ഡോ. ആയിഷ സ്വപ്ന (പ്രിൻസിപ്പൽ, ഫാറൂഖ് കോളജ്), ഇസഡ്.എ. അഷ്റഫ് (ജനറൽ സെക്രട്ടറി, സിജി), ഡോ. പി.സി. അൻവർ (എക്സിക്യൂട്ടിവ് ഡയറക്ടർ, ഇഖ്റ ഇന്റർനാഷനൽ ഹോസ്പിറ്റൽ), കെ. സജ്ജാദ് (ട്രഷറർ, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ), അഡ്വ. മുഹമ്മദ് ഹനീഫ് (വൈസ് പ്രസിഡന്റ് കേരള നദ്വത്തുൽ മുജാഹിദീൻ മർകസുദ്ദഅവ), റസാഖ് പാലേരി (സംസ്ഥാന പ്രസിഡന്റ്, വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ), പി.ഐ. നൗഷാദ് (ചെയർമാൻ, പീപ്പിൾസ് ഫൗണ്ടേഷൻ), റജീന ബീഗം (ജനറൽ സെക്രട്ടറി, ജമാഅത്തെ ഇസ്ലാമി കേരള, വനിത വിഭാഗം), ഡോ. ഔസാഫ് അഹ്സൻ, ഡോ. അസീസ് തരുവണ, എം.എം. സുബൈർ, പി.ടി. ഹനീഫ തുടങ്ങിയവർ സംസാരിച്ചു.
വിഷൻ ഫൗണ്ടേഷന്റെ ലോഗോ പ്രകാശനവും ചടങ്ങിൽ നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ സമാപനം നിർവഹിച്ചു. എം. സാജിദ് സ്വാഗതവും കെ. അഷ്കറലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

