Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVilliappallychevron_rightകുളത്തിൽ...

കുളത്തിൽ മുങ്ങിത്താഴ്ന്ന രണ്ടുപേരുടെ ജീവൻ രക്ഷിച്ച് മുഹമ്മദ് റാസി

text_fields
bookmark_border
മു​ഹ​മ്മ​ദ് റാ​സി
cancel
camera_alt

മു​ഹ​മ്മ​ദ് റാ​സി

വി​ല്യാ​പ്പ​ള്ളി: മ​യ്യ​ന്നൂ​രി​ലെ പ​ള്ളി​ക്കു​ള​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴ്ന്ന ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച 13കാ​ര​ൻ മാ​ക്ക​നാ​രി മു​ഹ​മ്മ​ദ് റാ​സി നാ​ട്ടു​കാ​രു​ടെ അ​ഭി​മാ​ന​മാ​യി.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് മ​യ്യ​ന്നൂ​രി​ലെ ജു​മാ​മ​സ്ജി​ദി​നോ​ട് ചേ​ർ​ന്ന കു​ള​ത്തി​ൽ കു​ളി​ക്കു​ക​യാ​യി​രു​ന്ന എം.​ജെ ഹൈ​സ്കൂ​ൾ 10ാം ത​രം വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്ന വ​ര​യാ​ലി​ൽ ഷ​രീ​ഫി​ന്റെ മ​ക​ൻ ഇ​ഷാ​നും മൊ​ട്ടേ​ൻ ത​മ​ൽ സ​മീ​റി​ന്റെ മ​ക​ൻ സ​ഹ​ലും പ​ള്ളി​ക്കു​ള​ത്തി​ലെ വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴു​ന്ന​തു​ക​ണ്ട മ​റ്റൊ​രു കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ടു പ​രി​സ​ര​ത്ത് ഉ​ണ്ടാ​യി​രു​ന്ന മു​ഹ​മ്മ​ദ് റാ​സി ഓ​ടി​യെ​ത്തി കു​ള​ത്തി​ലേ​ക്ക് എ​ടു​ത്തു​ചാ​ടു​ക​യാ​യി​രു​ന്നു. നീ​ന്തി​ച്ചെ​ന്ന റാ​സി ര​ണ്ട് പേ​രെ​യും ക​ര​ക്കു​ക​യ​റ്റി ര​ക്ഷ​പ്പെ​ടു​ത്തി.

മു​ഹ​മ്മ​ദ് റാ​സി​യു​ടെ അ​വ​സോ​രോ​പി​ത ഇ​ട​പെ​ട​ലൂ​ടെ ര​ണ്ടു ജീ​വ​ൻ ര​ക്ഷ​പ്പെ​ടു​ത്തി​യ ധീ​ര​ത​യെ വി​വി​ധ സം​ഘ​ട​ന​ക​ൾ അ​നു​മോ​ദി​ച്ചു. മ​യ്യ​ന്നൂ​രി​ലെ മാ​ക്ക​നാ​രി മൊ​യ്തു ഹാ​ജി​യു​ടെ മ​ക​ൾ ജ​സ്മി​ന​യു​ടെ മ​ക​നാ​ണ് മു​ഹ​മ്മ​ദ് റാ​സി. വി​ല്യാ​പ്പ​ള്ളി എം.​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ട്ടാം ത​ര​ത്തി​ൽ പ​ഠി​ക്കു​ന്ന റാ​സി എ​ൻ.​സി.​സി അം​ഗം കൂ​ടി​യാ​ണ്. വി​ല്യാ​പ്പ​ള്ളി ചൂ​ര​ക്കൊ​ടി ക​ള​രി സം​ഘ​ത്തി​ൽ​നി​ന്നും ക​ള​രി​പ്പ​യ​റ്റും ജൂ​ഡോ​യും അ​ഭ്യ​സി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode NewsMuhammad Razi
News Summary - Muhammad Razi saved the lives of two people who drowned in the pond
Next Story