വില്ലേജ് ഓഫിസറില്ല; കുന്ദമംഗലത്ത് സർട്ടിഫിക്കറ്റുകൾക്കായി കാത്തിരിപ്പ്
text_fieldsകുന്ദമംഗലം: കുന്ദമംഗലത്ത് വില്ലേജ് ഓഫിസർ ഇല്ലാത്തതിനാൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർ വലയുന്നു. നിലവിലെ ഓഫിസർ സ്ഥലം മാറിപ്പോയതിനാൽ ജൂലൈ മൂന്ന് മുതൽ ഇവിടെ വില്ലേജ് ഓഫിസർ ഇല്ല. മറ്റ് ഓഫിസർമാർക്ക് പല ദിവസങ്ങളിലായി ഇവിടെ ചുമതല നൽകുകയാണ്. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകളിൽ സമയബന്ധിതമായി സർട്ടിഫിക്കറ്റുകളും മറ്റു സേവനങ്ങളും കിട്ടാത്ത സ്ഥിതിയാണ്. വില്ലേജ് ഓഫിസ് കയറിയിറങ്ങി വലയുകയാണ് ജനം. പുതിയ വില്ലേജ് ഓഫിസർ എന്നുവരുമെന്ന് അറിയില്ല.
സ്പെഷൽ വില്ലേജ് ഓഫിസറും പ്രമോഷൻ ലഭിച്ച് ദിവസങ്ങൾക്കുമുമ്പ് ഇവിടെ നിന്ന് പോയി. വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മറ്റുമായി വരുമാനം, ജാതി, നേറ്റിവിറ്റി തുടങ്ങിയ സർട്ടിഫിക്കറ്റുകൾക്ക് ഓൺലൈനിൽ അപേക്ഷിക്കുന്നവർ കാത്തിരിക്കേണ്ട സ്ഥിതിയാണ്. കൈവശം, അനന്തരാവകാശം, കുടുംബ അംഗത്വം എന്നിവ കിട്ടേണ്ടവരും വലയുന്നു. വില്ലേജ് ഓഫിസർ പരിശോധിച്ച് അനുമതി നൽകി തഹസിൽദാർ ഓഫിസിൽനിന്ന് കിട്ടേണ്ട സർട്ടിഫിക്കറ്റുകളും വൈകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

