Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവില്ലേജ് ഓഫിസിലും...

വില്ലേജ് ഓഫിസിലും ജീവനക്കാരന്റെ വീട്ടിലും വിജിലൻസ് പരിശോധന

text_fields
bookmark_border
വില്ലേജ് ഓഫിസിലും ജീവനക്കാരന്റെ വീട്ടിലും  വിജിലൻസ് പരിശോധന
cancel
camera_alt

പ​യ്യോ​ളി വി​ല്ലേ​ജ് ഓ​ഫി​സ് ജീ​വ​ന​ക്കാ​ര​ൻ തു​റ​യൂ​ർ സ്വ​ദേ​ശി

മ​ണി​യു​ടെ വീ​ട് പ​രി​ശോ​ധനക്കിടെ പു​റ​ത്ത് കാ​വ​ൽ

നി​ൽ​ക്കു​ന്ന പൊ​ലീ​സ്

പ​യ്യോ​ളി: വി​ല്ലേ​ജ് ഓ​ഫി​സ് ജീ​വ​ന​ക്കാ​ര​ന്റെ വീ​ട്ടി​ലും പ​യ്യോ​ളി കീ​ഴൂ​രി​ലു​ള്ള വി​ല്ലേ​ജ് ഓ​ഫി​സി​ലും വി​ജി​ല​ൻ​സി​ന്റെ വ്യാ​പ​ക പ​രി​ശോ​ധ​ന. പ​യ്യോ​ളി വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്റ് തു​റ​യൂ​ർ സ്വ​ദേ​ശി മ​ണി​യു​ടെ വീ​ട്ടി​ലും ഓ​ഫി​സി​ലു​മാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴു​മു​ത​ൽ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് എ​സ്.​പി പ്രി​ൻ​സ് എ​ബ്ര​ഹാം, ഡി​വൈ.​എ​സ്.​പി ശ്രീ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. അ​തി​രാ​വി​ലെ വി​ല്ലേ​ജ് ഓ​ഫി​സി​ൽ എ​ത്തി​യ സം​ഘം ജീ​വ​ന​ക്കാ​രെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ളൊ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ക​ഴി​ഞ്ഞ ജൂ​ൺ ഒ​മ്പ​തി​ന് അ​ഴി​യൂ​ർ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സ് ജീ​വ​ന​ക്കാ​ര​നാ​യ മൂ​രാ​ട് പ​ഴ​യ ബ്ലൂ​ഡ​യ​മ​ണ്ട് തി​യ​റ്റ​ർ റോ​ഡി​ന് സ​മീ​പ​ത്തെ ആ​റാം​ക​ണ്ട​ത്തി​ൽ ഷാ​ന​വാ​സി​ന്റെ വീ​ട്ടി​ലും സ​മാ​ന രീ​തി​യി​ൽ പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മാ​യി​രു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vigilancevillage office
News Summary - Village Office and at the employee's home Vigilance test
Next Story