Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് പൊലീസ് സൊസൈറ്റിയിൽ വിജിലൻസ് റെയ്ഡ്; പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി

text_fields
bookmark_border
Vigilance raid
cancel
Listen to this Article

കോഴിക്കോട്: പൊലീസ് സൊസൈറ്റിയിൽ വിജിലൻസ് റെയ്ഡ്. വ്യാജ രേഖകൾ ഉപയോഗിച്ച് വായ്പയായി പൊലീസ് സൊസൈറ്റിയിൽ നിന്ന് വൻ തുക തട്ടിയെന്ന പരാതിയിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത്. എന്നാൽ പരിശോധനയിൽ അനധികൃതമായി ഒന്നും കണ്ടെത്തിയില്ല. എല്ലാ നിയമങ്ങളും പാലിച്ചാണ് വായ്പ അനുവദിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

മറ്റൊരു പൊലീസുകാരന് വായ്പയെടുക്കാൻ ജാമ്യം നിന്നുവെന്നും എന്നാൽ വ്യാജരേഖ ചമച്ച് പറഞ്ഞതിനേക്കാൾ കൂടുതൽ തുക തട്ടിയെടുത്തുവെന്നുമായിരുന്നു പരാതി. രണ്ടരലക്ഷം രൂപ വായ്പയെടുക്കാനാണ് ജാമ്യം നിന്നത്. എന്നാൽ 25 ലക്ഷം രൂപയാണ് എടുത്തതെന്നുമാണ് പരാതിയിൽ പറയുന്നത്. തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്. ആദ്യം 20 ലക്ഷം രൂപ വായ്പയെടുത്തുവെന്നും പിന്നീട് ​അത് പുതുക്കി 25 ലക്ഷം രൂപ എടുത്തുവെന്നുമാണ് രേഖകളിലുള്ളത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vigilance raid at Kozhikode Police Society
Next Story