Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊണ്ടോട്ടി ബ്ലോക്ക്...

കൊണ്ടോട്ടി ബ്ലോക്ക് എൻജിനീയറുടെ വീട്ടിലും ഓഫിസിലും വിജിലൻസ്​ പരിശോധന

text_fields
bookmark_border
കൊണ്ടോട്ടി ബ്ലോക്ക് എൻജിനീയറുടെ വീട്ടിലും ഓഫിസിലും വിജിലൻസ്​ പരിശോധന
cancel
camera_alt

കൊ​ണ്ടോ​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സി. എ​ക്സി. എ​ൻ​ജി​നീ​യ​റു​ടെ കോ​ഴി​ക്കോ​ട് കോ​ട്ടൂ​ളി​യി​ലെ വീ​ട്ടി​ൽ ന​ട​ന്ന വി​ജി​ല​ൻ​സ്

പ​രി​ശോ​ധ​ന

Listen to this Article

കോ​ഴി​ക്കോ​ട്‌: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ കൊ​ണ്ടോ​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സി. എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ന്‍ജി​നീ​യ​റു​ടെ ഓ​ഫി​സി​ലും വീ​ട്ടി​ലും പ​രി​ശോ​ധ​ന. കോ​ഴി​ക്കോ​ട് കോ​ട്ടൂ​ളി സ്വ​ദേ​ശി എ. ​സ​ന്തോ​ഷ്‌ കു​മാ​റി​നെ​തി​രെ കോ​ഴി​ക്കോ​ട് വി​ജി​ല​ന്‍സ് കോ​ട​തി​യി​ല്‍ ല​ഭി​ച്ച പ​രാ​തി​യി​ൽ​ കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍ന്നാ​ണ്​ വി​ജി​ല​ൻ​സ്​ പ​രി​ശോ​ധ​ന. കോ​ഴി​ക്കോ​ട്‌ വി​ജി​ല​ൻ​സ്‌ എ​സ്‌.​പി ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ണ്ടോ​ട്ടി എ​ൽ.​എ​സ്‌.​ജി.​ഡി ഓ​ഫി​സി​ലും കോ​ട്ടൂ​ളി​യി​ലെ വീ​ട്ടി​ലും ഒ​രേ നേ​ര​ത്താ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്​​ഥ​രെ​ത്തി​യ​ത്.

കോ​ഴി​ക്കോ​ട് വി​ജി​ല​ന്‍സ് സ്‌​പെ​ഷ​ല്‍ സെ​ല്‍ സി.​ഐ വി. ​ജോ​ഷി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ സം​ഘ​മാ​ണ് കൊ​ണ്ടോ​ട്ടി​യി​ലെ ഓ​ഫി​സി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. രാ​വി​ലെ 10 മു​ത​ൽ ഒ​രു​മ​ണി​ക്കൂ​റോ​ളം നീ​ണ്ടു.

രേ​ഖ​ക​ള്‍ ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന്​ അ​ന്വേ​ഷ​ണ​സം​ഘം പ​റ​ഞ്ഞു. രാ​വി​ലെ ഒ​മ്പ​തി​ന്‌ തു​ട​ങ്ങി​യ കോ​ട്ടൂ​ളി​യി​ലെ വീ​ട്ടി​ലെ പ​രി​ശോ​ധ​ന രാ​ത്രി​വ​രെ നീ​ണ്ടു. ഡി​വൈ.​എ​സ്‌.​പി ശ്രീ​നി​വാ​സ​ൻ, സ്‌​പെ​ഷ​ല്‍ സെ​ല്ലി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഗ​ണേ​ഷ്‌ കു​മാ​ർ, സ​ജീ​വ്‌, ജോ​ഷി, പ്ര​ജി​ത് കു​മാ​ര്‍, സു​ജീ​ഷ്, സി.​എം. സു​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vigilance inspectionKondotty Block Engineer
News Summary - Vigilance inspection at the home and office of the Kondotty Block Engineer
Next Story