Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോ​ഴി​ക്കോ​ട്​...

കോ​ഴി​ക്കോ​ട്​ കോർപറേഷൻ ഓഫിസിൽ വിജിലൻസ്​ പരിശോധന; ക്രമക്കേടുകൾ കണ്ടെത്തി

text_fields
bookmark_border
kozhikode corporation
cancel

കോ​ഴി​ക്കോ​ട്​: കോ​ഴി​ക്കോ​ട്​ കോ​ർ​പ​റേ​ഷ​ൻ ഓ​ഫി​സി​ൽ വി​ജി​ല​ൻ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. എ​ൻ​ജി​നീ​യ​റി​ങ്, ആ​രോ​ഗ്യം, റ​വ​ന്യൂ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് വി​ജി​ല​ൻ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

'ഓ​പ​റേ​ഷ​ൻ നി​ർ​മാ​ൺ'​എ​ന്ന​പേ​രി​ൽ സം​സ്ഥാ​ന വ്യാ​പ​ക പ​രി​ശോ​ധ​ന​യു​​ടെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു കോ​ഴി​ക്കോ​ട്ടെ ഓ​ഫി​സി​ലും ബേ​പ്പൂ​ർ, ചെ​റു​വ​ണ്ണൂ​ർ, എ​ല​ത്തൂ​ർ മേ​ഖ​ല ഓ​ഫി​സു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കെ​ട്ടി​ട നി​കു​തി, പെ​ർ​മി​റ്റ്, ക​ട​ക​ളി​ലെ പ​രി​ശോ​ധ​ന എ​ന്നി​വ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ അ​ഴി​മ​തി​യു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള സേ​വ​ന​ങ്ങ​ളി​ൽ വ​ലി​യ കാ​ല​താ​മ​സം ഉ​ണ്ടാ​ക്കു​ന്ന​താ​യും​ വീ​ടു​ക​ൾ​ക്കും കെ​ട്ടി​ട​ങ്ങ​ൾ​ക്കും പെ​ർ​മി​റ്റ്​ അ​നു​വ​ദി​ക്കു​ന്ന​തി​ൽ ക്ര​മ​ക്കേ​ടു​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

വി​ജി​ല​ൻ​സ്​ റേ​ഞ്ച്​ എ​സ്.​പി ഇ.​ടി. സ​ജീ​വ‍​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 15ഓ​ളം ഉ​ദ്യോ​ഗ​സ്ഥ​ർ വി​വി​ധ സ്ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞാ​യി​രു​ന്നു പ​രി​ശോ​ധ​ന. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന്​ ​തു​ട​ങ്ങി​യ പ​രി​ശോ​ധ​ന ​​​വൈ​കീ​ട്ടോ​ടെ​യാ​ണ്​ സ​മാ​പി​ച്ച​ത്. പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട്​ വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്​​ട​ർ​ക്ക്​ കൈ​മാ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikode corporationvigilance raid
News Summary - Vigilance inspection at kozhikode corporation office; Irregularities found
Next Story