ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട്ട് ഇന്നും നാളെയും ഗതാഗത നിയന്ത്രണം, വാഹനം തിരിച്ചുവിടുന്നത് ഇങ്ങനെ
text_fieldsകോഴിക്കോട്: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ ഒക്ടോബർ 15 (റിഹേഴ്സൽ), 16 തീയതികളിൽ വൈകീട്ട് നാലുമണി മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. രാമനാട്ടുകര എയർപോർട്ട് റോഡ് ജങ്ഷൻ- തൊണ്ടയാട്-അരയിടത്ത് പാലം-മാവൂർ റോഡ്- മാനാഞ്ചിറ - പാളയം - പുഷ്പ ജങ്ഷൻ -ചാലപ്പുറം റൂട്ടുകളിലാണ് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക.
യാത്രക്കാർ ബദൽ മാർഗങ്ങൾ സ്വീകരിക്കണം. വിമാനത്താവളം- റെയിൽവേ സ്റ്റേഷനിലേക്ക് പോകേണ്ട യാത്രക്കാർ നേരത്തെ പുറപ്പെടണം. നഗരത്തിലെ റോഡുകളിൽ പാർക്കിങ് അനുവദിക്കില്ല. ഉപരാഷ്ട്രപതിയുടെ യാത്രാസമയത്ത് റൂട്ടിൽ ഗതാഗതം പൂർണമായും നിയന്ത്രിക്കും.
വാഹനം തിരിച്ചുവിടുന്നത് ഇങ്ങനെ
- കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലേക്ക് പോകേണ്ട വാഹനങ്ങൾ മലാപ്പറമ്പ്-മെഡിക്കൽ കോളജ് - കുറ്റിക്കാട്ടൂർ - പെരുവയൽ - ഊർക്കടവ് പാലം - എടവണ്ണപ്പാറ -കൊണ്ടോട്ടി വഴിയോ / വെങ്ങാലി -ബീച്ച് റോഡ് -മീഞ്ചന്ത-രാമനാട്ടുകര -കാക്കഞ്ചേരി വഴി പോകണം.
- റെയിൽവേ സ്റ്റേഷൻ - ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വെസ്റ്റ് ഹിൽ-ചുങ്കം-ബട്ട് റോഡ് ബീച്ച് വഴിയോ ക്രിസ്ത്യൻ കോളജ് വെസ്റ്റ്-ഗാന്ധി റോഡ് ജങ്ഷൻ വഴിയോ, പന്നിയങ്കര-പുഷ്പ ജങ്ഷൻ-ഫ്രാൻസിസ് റോഡ് വഴിയോ പോകണം.
- കുന്ദമംഗലം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കാരന്തൂർ-മൂഴിക്കൽ-മലാപ്പറമ്പ്-എരഞ്ഞിപ്പാലം വഴി സിറ്റിയിലേക്ക് പ്രവേശിക്കണം.
- കുറ്റിക്കാട്ടൂർ-മെഡിക്കൽ കോളജ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കോവൂർ -ഇരിങ്ങാടൻ പള്ളി ജങ്ഷൻ-പൂളക്കടവ് ജങ്ഷൻ-മലാപ്പറമ്പ്-എരഞ്ഞിപ്പാലം വഴി സിറ്റിയിലേക്ക് പ്രവേശിക്കണം.
- മലപ്പുറം-യൂനിവേഴ്സിറ്റി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ രാമനാട്ടുകര-ഫറോക്ക്- ചെറുവണ്ണൂർ-മീഞ്ചന്ത-വഴി സിറ്റിയിലേക്ക് പ്രവേശിക്കണം.
- പെരുമണ്ണ-പന്തീരങ്കാവ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മാങ്കാവ് ജങ്ഷൻ-ലുലു ജങ്ഷൻ-പുതിയറ വഴി നഗരത്തിലേക്ക് പ്രവേശിക്കണം.
- കോഴിക്കോട് സിറ്റി ഭാഗത്ത് നിന്ന് മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ, സ്റ്റേഡിയം ജങ്ഷൻ- പുതിയറ-കുതിരവട്ടം റോഡ്-പൊറ്റമ്മൽ-പാലാഴി റോഡ്-കെ.ടി.താഴം-മഠത്തിൽ മുക്ക്-ചേവായൂർ വഴി പോകണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

