Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആക്രിസാധനങ്ങൾ...

ആക്രിസാധനങ്ങൾ കടത്തിക്കൊണ്ടുപോയ വാഹനം നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തി

text_fields
bookmark_border
ആക്രിസാധനങ്ങൾ കടത്തിക്കൊണ്ടുപോയ വാഹനം നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തി
cancel
camera_alt

സാ​ധ​നം ക​ട​ത്തി​യ വ​ണ്ടി

കു​റ്റ്യാ​ടി: കാ​യ​ക്കൊ​ടി, ക​ര​ണ്ടോ​ട് ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ത​മി​ഴ്‌​നാ​ട്ടു​കാ​രി ശേ​ഖ​രി​ച്ച ആ​ക്രി​സാ​ധ​ന​ങ്ങ​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ വാ​ഹ​നം നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ക​ണ്ടെ​ത്തി. അ​ക്ക എ​ന്ന യു​വ​തി ഒ​രാ​ഴ്ച കൊ​ണ്ട് വി​ല​യ്ക്ക് വാ​ങ്ങി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സൂ​ക്ഷി​ച്ച സാ​ധ​ന​ങ്ങ​ളാ​ണ് മോ​ഷ്ടി​ച്ചു​കൊ​ണ്ടു​പോ​യ​ത്. യു​വ​തി നാ​ട്ടി​ലെ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രോ​ട് പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വി.​സി. സാ​ലിം ത​​ന്റെ വീ​ട്ടി​ലെ സി.​സി.​ടി.​വി​യി​ൽ പ​രി​​​ശോ​ധി​ച്ച് സാ​ധ​ന​ങ്ങ​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ വാ​ഹ​നം ക​ണ്ടെ​ത്തി.

കു​റ്റ്യാ​ടി​യി​ലെ ജ​ന​കീ​യ ദു​ര​ന്ത​സേ​ന പ്ര​വ​ർ​ത്ത​ക​ർ വ​ണ്ടി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ വാ​ട്സ് ആ​പ് ഗ്രൂ​പ്പു​ക​ളി​ൽ പ​ങ്കു​വെ​ച്ചു. തു​ട​ർ​ന്ന് വാ​ഹ​നം ബാ​ലു​ശ്ശേ​രി​യി​ൽ വെ​ച്ച് ക​ണ്ടെ​ത്തി. ആ​ക്രി​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ത​മി​ഴ്‌​നാ​ട്ടു​കാ​ര​ന്റെ വ​ണ്ടി​ത​ന്നെ​യാ​യി​രു​ന്നു അ​തും. ആ​ദ്യം വ​ണ്ടി​യു​ട​മ മോ​ഷ​ണ​കാ​ര്യം നി​ഷേ​ധി​ച്ചെ​ങ്കി​ലും ഫോ​ട്ടോ കാ​ണി​ച്ച​തോ​ടെ കു​റ്റം സ​മ്മ​തി​ക്കു​ക​യും സാ​ധ​നം വി​റ്റ ക​ട കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തു. പൊ​ലീ​സ് മു​ഖേ​ന സാ​ധ​നം വി​റ്റ വി​ല മു​ഴു​വ​ൻ യു​വ​തി​ക്ക് വാ​ങ്ങി​ക്കൊ​ടു​ത്തു.

കു​റേ കൊ​ല്ല​മാ​യി ക​ര​ണ്ടോ​ട് ഭാ​ഗ​ത്ത് ആ​ക്രി​സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വി​ൽ​ക്കു​ന്ന​യാ​ളാ​ണ് അ​ക്ക. ബ​ഷീ​ർ ന​ര​യ​ങ്കോ​ട​ൻ, എ.​കെ. ശം​സീ​ർ, ത​മി​ഴ്നാ​ട്ടു​കാ​ര​നാ​യ മു​ര​ളി എ​ന്നി​വ​രു​ടെ ശ്ര​മ​മാ​ണ് വ​ണ്ടി​യും മു​ത​ലും ക​ണ്ടെ​ത്ത​ൽ എ​ളു​പ്പ​മാ​ക്കി​യ​ത്. അ​ക്ക​യു​ടെ സാ​ധ​ന​ത്തി​ന്റെ വി​ല പൊ​ലീ​സ് അ​പ്പോ​ൾ ത​ന്നെ വാ​ങ്ങി​ക്കൊ​ടു​ത്തു. തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - vehicle was found
Next Story