Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി.ബി.ജി.റാം.ജി; കേന്ദ്ര നിർദേശം 13 ദിവസം പൂഴ്ത്തിവെച്ച് സംസ്ഥാന മിഷൻ

text_fields
bookmark_border
കേ​ന്ദ്ര നി​ർ​ദേ​ശം ദി​വ​സ​ങ്ങ​​ളോ​ളം സം​സ്ഥാ​ന മി​ഷ​ൻ പൂ​ഴ്ത്തി​വെ​ച്ച​തു​മൂ​ലം ഒ​ക്ടോ​ബ​ർ ര​ണ്ടി​ലെ പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ പ്ര​ഹ​സ​ന​മാ​യ​താ​യി ആ​രോ​പ​ണം
വി.ബി.ജി.റാം.ജി; കേന്ദ്ര നിർദേശം 13 ദിവസം പൂഴ്ത്തിവെച്ച് സംസ്ഥാന മിഷൻ
cancel

കോ​ഴി​ക്കോ​ട്: വി​ക​സി​ത് ഭാ​ര​ത് ഗ്യാ​ര​ണ്ടി ഫോ​ർ റോ​സ് ഗാ​ർ ആ​ൻ​ഡ് ആ​ജീ​വി​ക മി​ഷ​ൻ (ഗ്രാ​മീ​ൺ) എ​ന്ന വി.​ബി.​ജി.​റാം.​ജി പ​ദ്ധ​തി​യു​ടെ വി​ക​സി​ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​തി​ന് കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യം വേ​ണ്ട​ത്ര സ​മ​യം ന​ൽ​കി​യി​ട്ടും പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ സം​ബ​ന്ധി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് അ​റി​യി​പ്പ് ന​ൽ​കി​യ​ത് ര​ണ്ടു ദി​വ​സം മു​മ്പ് മാ​ത്രം. കേ​ന്ദ്ര നി​ർ​ദേ​ശം ദി​വ​സ​ങ്ങ​​ളോ​ളം സം​സ്ഥാ​ന മി​ഷ​ൻ പൂ​ഴ്ത്തി​വെ​ച്ച​തു​മൂ​ലം ഒ​ക്ടോ​ബ​ർ ര​ണ്ടി​ലെ പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ പ്ര​ഹ​സ​ന​മാ​യ​താ​യി ആ​രോ​പ​ണം. ഗ്രാ​മ​സ​ഭ ചേ​രാ​നു​ള്ള നി​ർ​ദേ​ശം പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ല​ഭി​ച്ച​ത് 2026 സെ​പ്റ്റം​ബ​ർ 30ന്. ​വേ​ണ്ട​ത്ര സ​മ​യം ന​ൽ​കി കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യം ഇ​തു സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം 2026 സെ​പ്റ്റം​ബ​ർ 10നു ​ത​ന്നെ സം​സ്ഥാ​ന തൊ​ഴി​ലു​റ​പ്പ് മി​ഷ​ന് ന​ൽ​കി​യി​രു​ന്നു​വെ​ന്ന് രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ഗാ​ന്ധി​ജ​യ​ന്തി ദി​ന​മാ​യ ഒ​ക്ടോ​ബ​ർ ര​ണ്ടി​നാ​ണ് ഈ ​പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ ന​ട​ത്തേ​ണ്ടി​യി​രു​ന്ന​ത്. ഇ​ത്ര ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ വാ​ർ​ഡു​ത​ല​ത്തി​ൽ അ​റി​യി​പ്പ് ന​ൽ​കി, ജ​ന​ങ്ങ​ളെ വി​ളി​ച്ചു​കൂ​ട്ടി, പ​ദ്ധ​തി അ​വ​ലോ​ക​ന രേ​ഖ​ക​ളും ഏ​റ്റെ​ടു​ക്കാ​വു​ന്ന പ്ര​വൃ​ത്തി​ക​ളു​ടെ പ​ട്ടി​ക​യും ത​യാ​റാ​ക്കി ഗ്രാ​മ​സ​ഭ ചേ​രു​ന്ന​ത് സാ​ധ്യ​മ​ല്ലെ​ന്ന് മ​ന​സ്സി​ലാ​യി​ട്ടും സെ​ക്ര​ട്ട​റി​മാ​ർ​ക്ക് അ​റി​യി​പ്പ് ന​ൽ​കു​ക​യാ​യി​രു​ന്നു. വ​ള​രെ ഗൗ​ര​വ​മു​ള്ള പ​ദ്ധ​തി​ക​ളാ​യി​ട്ടും സം​സ്ഥാ​ന മി​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രു​ടെ​യും, ക​രാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും വീ​ഴ്ച ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റി​ച്ചെ​ന്നാ​ണ് ആ​ക്ഷേ​പം. വി.​ബി.​ജി.​റാം.​ജി പ​ദ്ധ​തി പ്ര​കാ​രം ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ഏ​റ്റെ​ടു​ക്കു​ന്ന എ​ല്ലാ പ്ര​വൃ​ത്തി​ക​ളും വി​ക​സി​ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ലാ​നി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മേ ന​ട​പ്പാ​ക്കാ​നാ​കൂ. പ്ലാ​നി​ൽ ഉ​ൾ​പ്പെ​ടാ​ത്ത പ്ര​വൃ​ത്തി​ക​ൾ​ക്ക് പി​ന്നീ​ട് അ​നു​മ​തി ല​ഭി​ക്കി​ല്ല എ​ന്ന​താ​ണ് പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ​യെ അ​തീ​വ പ്രാ​ധാ​ന്യ​മു​ള്ള​താ​ക്കു​ന്ന​ത്. അ​ടു​ത്ത കാ​ല​യ​ള​വി​ൽ ഗ്രാ​മ​ത്തി​ലെ തൊ​ഴി​ൽ​ദി​ന​ങ്ങ​ളും ആ​സ്തി നി​ർ​മാ​ണ​വും നി​ശ്ച​യി​ക്കു​ന്ന അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ളാ​ണ് ത​യാ​റാ​ക്കേ​ണ്ട​ത്. പൂ​ർ​ണ​ത​യും ജ​ന​പ​ങ്കാ​ളി​ത്ത​വും ഉ​റ​പ്പാ​ക്കി​യാ​വ​ണം പ്ലാ​ൻ ത​യാ​റാ​ക്ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര മാ​ർ​ഗ​നി​ർ​ദേ​ശം.

പു​തി​യ പ​ദ്ധ​തി​യു​ടെ തു​ട​ക്ക​മാ​യ ഗ്രാ​മ​സ​ഭ ത​ന്നെ ധി​റു​തി​പി​ടി​ച്ച് ന​ട​ത്തേ​ണ്ടി വ​രു​ന്ന​ത് തൊ​ഴി​ലാ​ളി​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്തം കു​റ​ക്കു​ക​യും, ആ​വ​ശ്യ​മാ​യ പ്ര​വൃ​ത്തി​ക​ൾ പ്ലാ​നി​ൽ നി​ന്ന് വി​ട്ടു​പോ​കാ​ൻ ഇ​ട​വ​രു​ത്തു​ക​യും ചെ​യ്യും. കേ​ന്ദ്ര നി​ർ​ദേ​ശം ല​ഭി​ച്ച ഉ​ട​ൻ ത​ന്നെ സം​സ്ഥാ​ന മി​ഷ​ൻ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി ത​ദ്ദേ​ശ വ​കു​പ്പി​നെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ൽ ത​യാ​റെ​ടു​പ്പ​നാ​യി ര​ണ്ടാ​ഴ്ച​യി​ലേ​റെ സ​മ​യം പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ല​ഭി​ക്കു​മാ​യി​രു​ന്നു. ഫ​യ​ൽ സം​സ്ഥാ​ന മി​ഷ​നി​ൽ എ​വി​ടെ കു​ടു​ങ്ങി​യെ​ന്ന് ത​ദ്ദേ​ശ ഭ​ര​ണ വ​കു​പ്പ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സെ​ക്ര​ട്ട​റി​മാ​ർ ഉ​യ​ർ​ത്തു​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ദ്ധ​തി താ​ഴേ​ത്ത​ട്ടി​ൽ ന​ട​പ്പാ​ക്കാ​ൻ നി​ശ്ചി​ത സ​മ​യ​പ​രി​ധി പാ​ലി​ക്കാ​ത്ത​ത് കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ പ​ല പ​ദ്ധ​തി​ക​ളും ന​ഷ്ട​മാ​കു​ന്ന​തി​നും തു​ക വെ​ട്ടി​ക്കു​റ​ക്കാ​നും ഇ​ട​വ​രു​ത്തു​ന്നു​ണ്ടെ​ന്ന് വി​ല​യി​രു​ത്തു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - VBGRamji; State Mission delayed central directive for 13 days
Next Story