Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവലിയങ്ങാടി ദുരന്തം:...

വലിയങ്ങാടി ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് സർക്കാർ ജോലിനൽകണം- ഐ.എൻ.ടി .യു.സി

text_fields
bookmark_border
വലിയങ്ങാടി ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് സർക്കാർ ജോലിനൽകണം- ഐ.എൻ.ടി .യു.സി
cancel

കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് മരണപ്പെട്ട നാലുപേരുടെ കുടുംബത്തിന് സർക്കാർ ജോലിയും മാന്യമായ സാമ്പത്തിക സഹായവും നൽകണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി. മരിച്ചവരുടെ കുടുംബത്തിന് ഒരുലക്ഷം രൂപസാമ്പത്തിക സഹായം നൽകി കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയാണ് കോർപറേഷൻ മേയറെന്നും ഐ.എൻ.ടി.യു.സി ആരോപിച്ചു. മാർച്ച് ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി ഡോ. എം പി പത്മനാഭൻ ഉദ്ഘാടനം ചെയ്തു.

ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ. രാജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ. ഷാജി, ടി.വി മജീദ്, കെ.പി സക്കീർ, എ.പി പീതാംബരൻ, വുമൺസ് വർക്കേഴ്സ് കൗൺസിൽ പ്രസിഡന്‍റ് വി.പി തസ്ലീന, പി. സുമലത, കെ.സുജാത, ഹനീഫ വള്ളിൽ, കെ.ടി കെഅശോകൻ, എം.സി തോമസ്, സതിഷ് പെരിങ്ങളം, വി.എം ചന്തു കുട്ടി, കെ.എം കാദീരി, അഷറഫ് ചേലോട്ട്, ടി.കെ. നാരായണൻ, അബ്ദുൽ ജലീൽ, കെ.സി ശശികുമാർ, എൻ. എം മനോജ്, ഷാജി പെരുമയിൽ, കാര്യാട്ട് ഗോപാലൻ, സോമൻ പയ്യോളി തുടങ്ങിയവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:intucProtestsKozhikkodValiyangadi
News Summary - Valiyangadi tragedy: Government should provide jobs to the families of the deceased - INTUC
Next Story