Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range `വളപ്പൊട്ട്' സംഗീത ആൽബം പ്രകാശനം ചെയ്തു
text_fieldsbookmark_border
വളപ്പൊട്ട് സംഗീത ആൽബം പ്രശസ്ത സംഗീതജ്ഞൻ ഹരിപ്പാട് കെ.പി.എൻ പിള്ള പ്രകാശനം ചെയ്യുന്നു
പ്രശസ്ത ഗായകൻ വി.ടി മുരളി ആലപിച്ച വളപ്പൊട്ട് സംഗീത ആൽബം പ്രകാശനം ചെയ്തു. കവിയും അദ്ധ്യാപകനുമായ ഡോ. സോമൻ കടലൂർ രചനയിൽ ആനന്ദ് കാവുംവട്ടം സംഗീത സംവിധാനം നിർവ്വഹിച്ച ഗാനത്തിന് ദൃശ്യാവിഷ്‌കാരം നൽകിയത് ലതീഷ് പാലയാട് ആണ്. വടകര ഫാൽക്കെ തീയേറ്ററിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംഗീതജ്ഞൻ ഹരിപ്പാട് കെ.പി.എൻ പിള്ള പ്രകാശനം ചെയ്തു.
ചടങ്ങിൽ ഇ.വി വത്സൻ, പ്രേംകുമാർ വടകര എന്നിവർ മുഖ്യതിഥികളായി. മണിയൂർ ഹൈസ്കൂൾ 1995 പത്താം ക്ലാസ് എ ബാച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഫസ്റ്റ് ലുക്ക് കണക്ട് യു ട്യൂബ് ചാനലിൽ ആണ് ഗാനം റിലീസ് ചെയ്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

