വാദി ഹുസ്ന പബ്ലിക് സ്കൂൾ സംഗീത മേളയും പാരന്റിങ് ക്ലാസും
text_fieldsഎളേറ്റിൽ വാദി ഹുസ്ന പബ്ലിക് സ്കൂളിൽ പി.ടി.എ കമ്മിറ്റി പാരന്റിങ് സെഷൻ അഹമ്മദ് ദേവർ കോവിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
എളേറ്റിൽ: എളേറ്റിൽ വാദി ഹുസ്ന പബ്ലിക് സ്കൂളിൽ പി.ടി.എ കമ്മിറ്റി സംഗീത മേളയും പാരന്റിങ് സെഷനും സംഘടിപ്പിച്ചു. ‘ഒലീവിയ 2026’ എന്ന പേരിൽ നടത്തിയ പരിപാടി മുൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മോട്ടിവേഷൻ സ്പീക്കർ ഫിലിപ്പ് മമ്പാട് രക്ഷിതാക്കൾക്കുള്ള ക്ലാസ് നയിച്ചു. പി.ടി.എ ജനറൽബോഡിയും നടന്നു. സ്കൂൾ പ്രിൻസിപ്പൽ അബൂബക്കർ സിദ്ദിഖ്, വാദിഹുസ്ന സ്കൂൾ മാനേജർ കെ. അബ്ദുൽ കാദർ, അധ്യാപികമാരായ നഷ്വ കാരാട്ട്, പി. ഷീന, കെ.ബി. ഷറീന, ഷേർലി വർഗീസ്, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എം.പി. ഷാജി എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് കെ.പി. മുനീർ സ്വാഗതവും പി.ടി.എ ജോ സെക്ര. നസീറ നന്ദിയും പറഞ്ഞു. 20 വർഷം പൂർത്തിയാക്കിയ അധ്യാപികമാരെയും ജീവനക്കാരെയും ആദരിച്ചു. സംഗീത സന്ധ്യയും നടന്നു.

