Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightഅഴിയൂരിൽ ജലവിതരണം...

അഴിയൂരിൽ ജലവിതരണം മുടങ്ങി; ദുരിതം പേറി ജനങ്ങൾ

text_fields
bookmark_border
water supply in kannur
cancel

വ​ട​ക​ര: അ​ഴി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യി​ട്ട് ദി​വ​സ​ങ്ങ​ൾ ഏ​റെ​യാ​യി. അ​ഴി​യൂ​ർ കോ​റോ​ത്ത് റോ​ഡ്, റെ​യി​ൽ​വേ, പ​നാ​ട , കോ​ട്ട​മ​ല​ക്കു​ന്ന്, ക​ല്ലാ​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ജ​ല​വി​ത​ര​ണം നി​ല​ച്ച​ത്. ത്വ​രി​ത ഗ്രാ​മ ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി പ്ര​കാ​രം തു​രു​ത്തി​പ്പു​റം ടാ​ങ്കി​ൽ​നി​ന്നാ​ണ് വെ​ള്ളം വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. നി​ര​വ​ധി ത​വ​ണ നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ഫ​ലം നി​രാ​ശ മാ​ത്ര​മാ​ണ്.

ആ​ഴ്ച​യോ​ള​മാ​യി വെ​ള്ളം ല​ഭി​ക്കാ​ത്ത​ത് പൈ​പ്പ് വെ​ള്ള​ത്തെ ആ​ശ്ര​യി​ക്കു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി. ജി​ല്ല​യി​ലെ പ്ര​ധാ​ന ജ​ല സം​ഭ​ര​ണി​യാ​യ വി​ഷ്ണു​മം​ഗ​ലം ബ​ണ്ടി​ൽ ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ ജ​ല വി​ത​ര​ണ​ത്തെ ബാ​ധി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം പൂ​ർ​ണ​മാ​യി നി​ല​ച്ച​ത്.

വി​ഷ്ണു​മം​ഗ​ലം പ​ദ്ധ​തി​യി​ലൂ​ടെ പു​റ​മേ​രി ട്രീ​റ്റ്മെ​ന്റ് പ്ലാ​ന്റ് വ​ഴി​യാ​ണ് മേ​ഖ​ല​യി​ൽ വെ​ള്ള​മെ​ത്തു​ന്ന​ത്. പ്ര​ധാ​ന പൈ​പ്പി​ൽ ഉ​ണ്ടാ​യ ജ​ല​ചോ​ർ​ച്ച​യാ​ണ് കു​ടി​വെ​ള്ളം മു​ട​ങ്ങാ​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് വി​വ​രം.

ചോ​ർ​ച്ച ക​ണ്ടെ​ത്താ​ൻ അ​ധി​കൃ​ത​ർ വൈ​കി​യ​താ​യും ആ​ക്ഷേ​പ​മു​ണ്ട്. കു​ടി​വെ​ള​ള വി​ത​ര​ണം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി അം​ഗം പ്ര​ദീ​പ്‌ ചോ​മ്പാ​ല ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drinking Water SupplyAzhiyur
News Summary - Water supply in Azhiyur stopped; People in distress
Next Story