Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightനിറം മാറ്റം; എൻ.സി...

നിറം മാറ്റം; എൻ.സി കനാലിലെ വെള്ളം പരിശോധനക്കെടുത്തു

text_fields
bookmark_border
നിറം മാറ്റം; എൻ.സി കനാലിലെ വെള്ളം പരിശോധനക്കെടുത്തു
cancel
camera_alt

എൻ.സി. കനാലിലെ വെള്ളം നിറം മാറിയ നിലയിൽ

വടകര: നടക്കുതാഴ ചോറോട് കനാൽ വെള്ളത്തിനും വയലുകളിലെ വെള്ളത്തിനും നിറംമാറ്റം കണ്ടതിനാൽ വെള്ളം ശേഖരിച്ച് പരിശോധനക്കയച്ചു. മലിനമായി കറുപ്പ് നിറമായ സാഹചര്യത്തിലാണ് സി.ഡബ്ല്യൂ.ആർ.ഡി.എം സംഘമെത്തി വെള്ളം ശേഖരിച്ചത്. വെള്ളത്തിലെ നിറംമാറ്റം പ്രദേശവാസികളിൽ ആശങ്കക്ക് ഇടയാക്കിയിരുന്നു. തുടർന്ന് വടകര നഗരസഭ ചെറുകിട ജലസേചന വകുപ്പിനോട് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് സി.ഡബ്ല്യു.ആർ.ഡി.എം സംഘം സ്ഥലത്തെത്തിയത്. വടകര നഗരസഭ പരിധിയിലെ കനാലിലും വയലിലും വെള്ളത്തിന് നിറ വ്യത്യാസമുണ്ട്. കനാൽ വെള്ളത്തിൽ കക്കൂസ് മാലിന്യം തള്ളുന്നതായും സംശയം ഉയർന്നിരുന്നു.

പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ ഒഴുകിയെത്തി വെള്ളക്കെട്ട് ഉണ്ടായതും കനാൽ വെള്ളം നിറം മാറിയതിന് കാരണമായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കനാലിന്റെ ഏറാമല പഞ്ചായത്ത് പരിധി, വടകര നഗരസഭ പരിധി എന്നിവിടങ്ങളിൽ നിന്നാണ് വെള്ളം പരിശോധനക്കായി ശേഖരിച്ചത്. സി.ഡബ്ല്യൂ.ആർ.ഡി.എം സീനിയർ സയൻറിസ്‌റ്റുമാരായ വി. വിവേക്, ജയ്‌നറ്റ്, കെമിസ്‌റ്റ് സുധീഷ്, ജലസേചന വകുപ്പ് എൻ.എക്സ്. ഇ ഹബി, എ.ഇ.എം. ശ്രീജിത്ത് എന്നിവരാണ് പരിശോധന നടത്തിയത്. പരിശോധന ഫലം പുറത്തുവരുന്നതോടെ ആശങ്ക ഒഴിയും. കാലവർഷമായതിനാൽ കനാൽവെള്ളം മറ്റ് ഭാഗങ്ങളിലേക്ക് അടക്കം ഒഴികിയെത്താൻ സാധ്യതയുള്ളതിനാൽ കുടിവെളളത്തെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:localnewsKozhikode
News Summary - Color change; Water from NC Canal taken for testing
Next Story