Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightവടകര നഗരസഭക്ക്​ ദേശീയ...

വടകര നഗരസഭക്ക്​ ദേശീയ ഭൗമ ദിന അവാർഡ്

text_fields
bookmark_border
vadakara
cancel

വ​ട​ക​ര: പ​രി​സ്ഥി​തി​യേ​യും ഭൂ​മി​യേ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി എ​ർ​ത്ത് ഡേ​റ്റ് വ​ർ​ക്ക് ഇ​ന്ത്യ​യു​ടെ 2021 ലെ ​ദേ​ശീ​യ ഭൗ​മ ദി​ന അ​വാ​ർ​ഡ് വ​ട​ക​ര ന​ഗ​ര​സ​ഭ​ക്ക്​ ല​ഭി​ച്ച​താ​യി ഏ​ഷ്യ റീ​ജ​ന​ൽ ഡ​യ​റ​ക്‌​ട​ർ ക​രു​ണ എ​സ്. സി​ങ്​ അ​റി​യി​ച്ച​താ​യി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്​​സ​ൺ കെ.​പി. ബി​ന്ദു വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മാ​ലി​ന്യ​ങ്ങ​ൾ കു​റ​യ്ക്ക​ലും, കൈ​കാ​ര്യം ചെ​യ്യ​ലും, ശു​ദ്ധ​വും, ഹ​രി​ത​വു​മാ​യ ഊ​ർ​ജ​ത്തി​ലേ​ക്ക് മാ​റു​ന്ന​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ പ​രി​സ്ഥി​തി കാ​ര്യ​നി​ർ​വ​ഹ​ണം എ​ന്നി​വ ല​ക്ഷ്യ​മി​ട്ടു​ള്ള പ​രി​പാ​ടി​ക​ളി​ലൂ​ടെ ഭൂ​മി​യെ പു​നഃ​സ്ഥാ​പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​നാ​ണ് അ​വാ​ർ​ഡ്. ന​ഗ​ര​സ​ഭ​യു​ടെ ഗ്രീ​ൻ ഷോ​പ്പു​ക​ൾ, പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന വ​സ്ത്ര​ങ്ങ​ൾ​ക്കാ​യു​ള്ള ഷോ​പ്പു​ക​ൾ, പാ​ത്ര​ങ്ങ​ളും മ​റ്റും വാ​ട​ക​യ്ക്ക് ന​ൽ​കു​ന്ന ഷോ​പ്പ്, ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഇ-​മാ​ലി​ന്യ​ങ്ങ​ൾ വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​വു​ന്ന വ​സ്തു​ക്ക​ളാ​ക്കി മാ​റ്റു​ന്ന റി​പ്പ​യ​ർ ഷോ​പ്പ്, പ​രി​സ്ഥി​തി സൗ​ഹൃ​ദ ഉ​ൽ​പ​ന്ന നി​ർ​മാ​ണ വി​ത​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ചി​ട്ടു​ള്ള​ത്.

ന​ഗ​ര​സ​ഭ​യു​ടെ കു​ടും​ബ​സം​രം​ഭ​മാ​യ ഹ​രി​യാ​ലി ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ മാ​തൃ​ക നി​ല​നി​ർ​ത്തി​യാ​ണ് ദേ​ശീ​യ അ​വാ​ർ​ഡ് ന​ഗ​ര​സ​ഭ​യ്ക്ക് ല​ഭി​ച്ച​ത്. ഇ​ത്ത​രം സം​രം​ഭ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊ​ണ്ട് തു​ട​ർ​ന്നും മാ​ലി​ന്യ സം​സ്​​ക​ര​ണ രം​ഗ​ത്ത് മു​ഴു​വ​നാ​ളു​ക​ളു​ടെ​യും സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്നും ചെ​യ​ർ പേ​ഴ്​​സ​ൺ അ​റി​യി​ച്ചു.​ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ പി.​കെ. സ​തീ​ശ​ൻ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി കെ. ​മ​നോ​ഹ​ർ, സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ കെ.​കെ. വ​ന​ജ, എ.​പി. പ്ര​ജി​ത, പി. ​സ​ജീ​വ്കു​മാ​ർ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​കെ. അ​സീ​സ്, ടി. ​കെ. പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vadakara
News Summary - vadakara muncipality won an award
Next Story