മുടപ്പിലാവില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് സംഘര്‍ഷം: അഞ്ചുപേര്‍ക്ക് പരിക്ക്
text_fieldsആശുപത്രിയില്‍ പ്രവേശിപ്പിച്ച യു.ഡി.എഫ് പ്രവര്‍ത്തകരെ പാറക്കല്‍ അബ്ദുല്ല സന്ദര്‍ശിക്കുന്നു
വടകര: മുടപ്പിലാവില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് സംഘര്‍ഷത്തിൽ അഞ്ചുപേർക്ക് പരിക്ക്. മുടപ്പിലാവില്‍ എല്‍.പി സ്കൂള്‍ പരിസരത്ത് ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിക്കുശേഷമാണ് സംഭവം. മൂന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും രണ്ട് യു.ഡി.എഫുകാർക്കുമാണ് പരിക്കേറ്റത്.
പരിക്കേറ്റ എസ്.എഫ്.ഐ വടകര ഏരിയ സെക്രട്ടറി മുടപ്പിലാവില്‍ ഗ്രാന്മയില് അരുണ്‍ ഘോഷ്, താഴത്ത് കുനിയില്‍ അഖില്‍, വാരിയം വീട്ടില്‍ അരുണ്‍ എന്നിവരെ വടകര സഹകരണാശുപത്രിയിലും യു.ഡി.എഫ് പ്രവര്‍ത്തകരായ ജമാല്‍ പുളിക്കൂല്‍, അനൂപ് മുടപ്പിലാവില്‍ എന്നിവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 10 പേരടങ്ങുന്ന യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഒരു പ്രകോപനവുമില്ലാതെ മര്‍ദിക്കുകയായിരുന്നുവെന്ന് എല്‍.ഡി.എഫ് ആരോപിച്ചു.
പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥരെ നോക്കുകുത്തിയാക്കി കള്ളവോട്ട് ഉള്‍പ്പെടെ ചെയ്ത സി.പി.എം പരാജയ ഭീതികാരണം യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നുവെന്ന് സ്ഥാനാർഥി പാറക്കല്‍ അബ്ദുല്ല പറഞ്ഞു. പരിക്കേറ്റ യു.ഡി.എഫ് പ്രവര്‍ത്തകരെ പാറക്കല്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

