ടി.പിയുടെ ഓർമകൾക്ക് ഒമ്പത് വയസ്സ്
text_fieldsവടകര: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച അറുകൊലക്ക് ചൊവ്വാഴ്ച ഒമ്പതു വർഷം. ടി.പി. ചന്ദ്രശേഖരെൻറ ഓർമ പുതുക്കുകയാണ് ഒഞ്ചിയം. 2012 മേയ് നാലിനാണ് ടി.പി. ചന്ദ്രശേഖരൻ വള്ളിക്കാടുവെച്ച് വധിക്കപ്പെട്ടത്.
ഇടത് ബദൽ ശക്തിപ്പെടുത്താൻ ചന്ദ്രശേഖരെൻറ നേതൃത്വത്തിൽ 2008ലാണ് ആർ.എം.പി രൂപവത്കരിച്ചത്. പിന്നീട് ആർ.എം.പി ദേശീയ അടിസ്ഥാനത്തിൽ ആർ.എം.പി.ഐ ആയി മാറുകയുണ്ടായി. ആർ.എം.പി.ഐയിലൂടെ ടി.പിയുടെ സഹധർമിണി കെ.കെ. രമ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് യാദൃച്ഛികമാണെങ്കിലും ആർ.എം.പി ഉയർത്തുന്ന രാഷ്ട്രീയം രമയിലൂടെ ചർച്ചയാവുകയാണ്.
ടി.പി യുടെ ഓർമ പുതുക്കൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. രാവിലെ വിവിധ കേന്ദ്രങ്ങളിൽ പ്രഭാതഭേരി നടക്കും. അനുസ്മരണത്തിെൻറ ഭാഗമായി ഓൺലൈനിൽ നേതാക്കൾ സംസാരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

